‘നിർഭാഗ്യവശാൽ ഒരു നല്ല പരിശീലകൻ വരുന്നു’ : പ്രീമിയർ ലീഗ് ടീമുകൾക്ക് മുന്നറിയിപ്പുമായി യുർഗൻ ക്ലോപ്പ്

ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാൽഫ് റാങ്‌നിക്കിന്റെ പ്രതീക്ഷിത നിയമനം മറ്റ് ടീമുകൾക്ക് നല്ല വാർത്തയല്ലെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ്.ക്ലോപ്പിന്റെ മാനേജർ ശൈലിയിൽ കുറച്ച് സ്വാധീനം ചെലുത്തിയിരുന്ന രംഗ്നിക്കിന്, ഒലെ ഗുന്നർ സോൾസ്‌ജെയറിന്റെ വിടവാങ്ങലിനെത്തുടർന്ന് സീസൺ അവസാനം വരെ ഓൾഡ് ട്രാഫോർഡിൽ ഹെഡ് കോച്ച് ആയി എത്തും.സ്‌പോർട്‌സ് ആന്റ് ഡെവലപ്‌മെന്റ് മാനേജർ സ്ഥാനത്ത് നിന്ന് റാങ്‌നിക്കിനെ മോചിപ്പിക്കാൻ റെഡ് ഡെവിൾസ് ലോക്കോമോട്ടീവ് മോസ്കോയുമായി ഒരു കരാറിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.

“നിർഭാഗ്യവശാൽ ഇംഗ്ലണ്ടിലേക്ക് ഒരു നല്ല പരിശീലകൻ വരുന്നു, അങ്ങനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. റാൽഫ് തീർച്ചയായും പരിചയസമ്പന്നനായ ഒരു മാനേജരാണ്.ജർമ്മനിയിൽ ഹോഫെൻഹൈമും ലീപ്‌സിഗും പോലെയുള്ള രണ്ടു ക്ലബ്ബുകൾ വളർത്തി കൊണ്ട് വന്ന പരിശീലകനാണ്.കളിക്കളത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഓർഗനൈസ് ചെയ്യപ്പെടും. മറ്റ് ടീമുകൾക്ക് ഇത് തീർച്ചയായും അത്ര നല്ല വാർത്തയല്ല’ തന്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവേ, ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വാരാന്ത്യത്തിൽ ചെൽസിയെ നേരിടാനൊരുങ്ങുമ്പോൾ, റെഡ് ഡെവിൾസ് കെയർടേക്കർ മാനേജർ മൈക്കൽ കാരിക്ക് തന്റെ ഏക ശ്രദ്ധ ഈ മത്സരത്തിൽ മാത്രമാണെന്ന് തറപ്പിച്ചുപറയുന്നു, റാൽഫ് റാങ്‌നിക്കിന്റെ പ്രതീക്ഷിച്ച വരവിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. തന്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവെ, കാരിക് പറഞ്ഞു.

ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പുറത്താക്കിയതോടെ പ്രക്ഷുബ്ധമായ ആഴ്‌ചയ്‌ക്ക് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് vs ചെൽസി ഗെയിം നവംബർ 28 ഞായറാഴ്ച രാത്രി 10:00 PM IST ന് തത്സമയം ആരംഭിക്കും. അടുത്ത ആഴ്‌ച വരെ റാൽഫ് റാംഗ്നിക്ക് ചുമതലയേൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നതിനാൽ, മൈക്കൽ കാരിക്ക് വീണ്ടും റെഡ് ഡെവിൾസിനെ നയിക്കും.

മുമ്പ് ഹാനോവർ, ഷാൽക്കെ, ഹോഫെൻഹൈം, ആർബി ലീപ്‌സിഗ് എന്നിവരെ മാനേജ് ചെയ്തിട്ടുള്ള പരിശീലകനാണ് റാംഗ്നിക്ക്.ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം അധികം അറിയപ്പെടാത്ത ജർമ്മൻ ടീമായ ഉൾമിനെ അവരുടെ ചരിത്രത്തിൽ ആദ്യമായി ബുണ്ടസ്ലിഗയിലേക്ക് എത്തിക്കുകയും ചെയ്തു.ഫുട്ബോൾ ഡയറക്ടർ എന്ന നിലയിലും രംഗ്നിക്ക് ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. 2012 മുതൽ റെഡ് ബുൾ സാൽസ്‌ബർഗിനും ആർബി ലെയ്പ്‌സിഗിനും വേണ്ടി അദ്ദേഹം ആ റോൾ വഹിച്ചു, ലീപ്‌സിഗിൽ ഹ്രസ്വകാലം മാനേജർ ആവുകയും ചെയ്തു.റാംഗ്നിക്ക് ആ റോൾ ഏറ്റെടുത്തതിന് ശേഷം, റീജിയണൽ ലീഗിൽ നിന്ന് – നാലാം നിരയിൽ നിന്ന് – ബുണ്ടസ്ലിഗയിലേക്ക് ലെയ്പ്സിഗ് ഉയർന്നു.