‘ഞാൻ ശക്തമായി തിരിച്ചുവരും’; പെനാൽറ്റി നഷ്ടപെടുത്തിയതിനു ശേഷം വൈകാരികമായി പ്രതികരിച്ച് ബ്രൂണോ ഫെർണാണ്ടസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സമനിലയ്ക്കാനുള്ള അവസരം പെനാൽറ്റിയിലൂടെ ലഭിച്ചെങ്കിലും കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു. പെനാൽറ്റി നഷ്ടപെടുത്തിയതിനു ശേഷം സ്റ്റാർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എല്ലാ ആരാധകരോടും ക്ഷമ ചോദിച്ചിരിക്കുകയാണ്. ഇന്നലത്തെ തോൽ‌വിയിൽ ടീമും ആരാധകരും വലിയ നിരാശയിൽ തന്നെയായിരുന്നു.

ആസ്റ്റൺ വില്ലയുടെ കയ്യിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൃദയഭേദകമായ തോൽവിക്ക് മണിക്കൂറുകൾക്ക് ശേഷം ബ്രൂണോ ഫെർണാണ്ടസ് ഒരു വൈകാരിക സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.അത് ക്ലബ്ബിന്റെ എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സമർപ്പിക്കുകയും ചെയ്തു. “പെനാൽറ്റി നഷ്ടപെടുത്തിയതിനും തോൽവിക്കും ശേഷം തന്നെക്കാൾ നിരാശനായ താരം ആരും ഉണ്ടാവില്ലെന്നും ,ഞാൻ എപ്പോഴും എന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരുന്നെന്നും ഇത് പോലെ സമ്മർദ നിമിഷങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്.ഇന്ന്, ഞാൻ പരാജയപ്പെട്ടു. പക്ഷേ, ഞാൻ ഒരു പടി മുന്നോട്ട് പോയി, വെല്ലുവിളിയെ അതേ അഭിലാഷത്തോടെയും ഉത്തരവാദിത്തത്തോടെയും നേരിട്ടു, മറ്റ് പല അവസരങ്ങളിലും പന്ത് വലയിൽ എത്തിച്ചു , ”ഫെർണാണ്ടസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

“വിമർശനവും വിപരീത അഭിപ്രായങ്ങളും ഫുട്ബോളിന്റെ ഒരു വലിയ ഭാഗമാണ്. അതിനോടൊപ്പം ജീവിക്കാൻ ഞാൻ പഠിച്ചു ,അവ എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. അവ ഉപയോഗിച്ച് എനിക്ക് സാധ്യമായ ഏറ്റവും മികച്ച കളിക്കാരനാകാനുമുള്ള എന്റെ പ്രതിബദ്ധതയുടെ ഒരു പ്രധാന ഭാഗമായി ഞാൻ കരുതുന്നു” പോർച്ചുഗീസ് മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിനുശേഷം തനിക്ക് നൽകിയ ഉത്തരവാദിത്തം ഒരിക്കൽ കൂടി അദ്ദേഹം ഏറ്റെടുത്തുവെന്നും വിളിക്കുമ്പോഴെല്ലാം ‘ഭയമോ ‘ ഇല്ലാതെ വീണ്ടും ഏറ്റെടുക്കുമെന്നും പോർച്ചുഗീസ് താരം പറഞ്ഞു.അവസാന വിസിലിന് ശേഷം എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ബ്രൂണോ അവസാനിപ്പിച്ചു.കൂടാതെ, സ്റ്റേഡിയത്തിൽ ആളുകൾ തന്റെ പേര് ഉച്ചരിക്കുന്നത് കേൾക്കുന്നത് വളരെ വൈകാരികമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ എനിക്കായി ശക്തമായി തിരിച്ചുവരും, കാരണം ഇത് ഞാൻ പാലിക്കുന്ന മാനദണ്ഡങ്ങളാണ്, പക്ഷേ എല്ലാറ്റിനുമുപരിയായി എന്റെ ടീം അംഗങ്ങൾക്കും ഞങ്ങളെ എപ്പോഴും പിന്തുണയ്ക്കുന്ന ഞങ്ങളുടെ ആരാധകർക്കും വേണ്ടിയാണു ” ഫെർണാണ്ടസ് ഉറപ്പ് നൽകി.

Rate this post