ലീഗ് കപ്പിൽ വെസ്റ്റ് ഹാമിനോടേറ്റ പരാജയത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോടേറ്റ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടി തന്നെയാണ് നൽകിയത്. എന്നാൽ ഓൾഡ് ട്രാഫോർഡിൽ ആസ്റ്റൺ വില്ലയ്ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 0-1 തോൽവിക്ക് ശേഷം ശക്തമായി തിരിച്ചുവരുമെന്ന് ഫുട്ബോൾ മെഗാസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് ഉറപ്പു നൽകിയിരിക്കുകയാണ്. ഇഞ്ചുറി ടൈമിൽ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോളാക്കി മാറ്റാൻ സാധിക്കാതെ ഇരുന്നതോടെയാണ് മത്സരത്തിൽ യുണൈറ്റഡ് പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആത്മവിശ്വാസത്തോടെ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് ഓൾഡ് ട്രാഫോർഡിലേക്ക് നടക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു.ഇത് “ആരംഭം” മാത്രമാണ് പക്ഷേ പ്രീമിയർ ലീഗ് പോലെ ശക്തമായ മത്സരത്തിൽ, എല്ലാ പോയിന്റുകളും കണക്കിലെടുക്കുന്നു ഞങ്ങൾ ഉടനടി തിരിച്ചു വരികയും നമ്മുടെ യഥാർത്ഥ ശക്തി കാണിക്കുകയും വേണം എന്നാണ് താരം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.
Ready to come back strong 💪
— Manchester United (@ManUtd) September 26, 2021
📱 @Cristiano #MUFC pic.twitter.com/xKxBvtXPVm
ആസ്റ്റൺ വില്ലയോട് തോറ്റതിന് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പ്രീമിയർ ലീഗ് 2021/22 പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളികൾ. പ്രീമിയർ ലീഗിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ എവർട്ടനാണ് യുണൈറ്റഡിന്റെ എതിരാളികൾ.
റൊണാൾഡോയാടക്കമുള്ള താരങ്ങളുടെ വരവ് യുണൈറ്റഡിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ കുറച്ചു വർഷമായി ഒരു കിരീടം പോലും നേടാൻ അവർക്കായിട്ടില്ല. 2013 ലെ അലക്സ് ഫെർഗൂസൻ കാലത്തിനു ശേഷം പ്രീമിയർ ലീഗ് കിരീടം റെഡ് ഡെവിൾസിന് ഒരു സ്വപ്നം തന്നെയാണ് . എന്നാൽ സൂപ്പർ താരങ്ങളുടെ തിരിച്ചു വരവോടു കൂടി ഇതിനെല്ലാം മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് സോൾഷയർ. എന്നാൽ സൂപ്പർ താരങ്ങൾ എത്തിയിട്ടും ടീമിനെ ഉയർന്ന തലത്തിലേക്ക് കൊണ്ട് പോകാൻ സാധിക്കാത്തതിനെതിരെ സോൾഷ്യറിനെതിരെ വലിയ വിമര്‍ശനമാണ് ഉയർന്നു വരുന്നത്.