ലയണൽ മെസ്സിക്കും ആ താരത്തിനും മാത്രം ഗ്യാറന്റി, അർജന്റീന ടീമിന് മുന്നറിയിപ്പ് നൽകി പരിശീലകൻ

ഈ മാസം നടന്ന അർജന്റീന ടീമിന്റെ രണ്ട് സൗഹൃദമത്സരങ്ങളിലും നായകനും സൂപ്പർ താരവുമായ ലിയോ മെസ്സി കളിച്ചില്ല. ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം കളിക്കുന്നതിനിടെ ബാധിച്ചതാണ് മെസ്സിയെ പുറത്തിരുത്തിയത്. ലിയോ മെസ്സി ഇല്ലെങ്കിലും രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.

വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി നടക്കുന്ന ഈ സൗഹൃദമത്സരങ്ങളിൽ മികച്ച ഫോമിലാണ് അർജന്റീന കളിക്കുന്നതെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടീമിൽ സ്ഥാനം ഉറപ്പിക്കാൻ താരങ്ങൾ പോരാടണമെന്ന് പരിശീലകൻ വ്യക്തമാക്കി. സൂപ്പർ താരമായ ലിയോ മെസ്സിക്കും മറ്റൊരു താരത്തിനും മാത്രമെ ടീമിൽ സ്ഥാനം ഗ്യാറന്റിയുള്ളൂയെന്നും സ്കാലോനി പറഞ്ഞു.

“വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജൻന ദേശീയ ടീമിൽ സ്ഥാനം ഉറപ്പുള്ള താരം ലിയോ മെസ്സിയാണ്, അദ്ദേഹം ഇന്നത്തെ മത്സരത്തിനായി ഇവിടെയില്ല. അതിനാൽ ഇന്ന് ഇവിടെ കളിച്ചവർക്കാർക്കും കോപ്പ അമേരിക്ക ടൂർണമെന്റിൽ ഞാൻ സ്ഥാനം ഉറപ്പ് നൽകില്ല. മാത്രമല്ല മെസ്സിയെ കൂടാതെ ഡി മരിയക്ക് കൂടി മാത്രം ഞാൻ ടീമിൽ സ്ഥാനം ഉറപ്പ് നൽകുന്നു. ബാക്കിയുള്ള താരങ്ങൾ സ്ഥാനങ്ങൾ സ്വന്തമാക്കാനായി വിയർത്ത് കളിക്കേണ്ടി വരും.” – സ്കാലോനി പറഞ്ഞു.

ഈ മാസം നടന്ന സൗഹൃദമത്സരങ്ങളിൽ ആദ്യ മത്സരത്തിൽ എൽ സാൽവഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ അർജന്റീന ഇന്ന് നടന്ന മത്സരത്തിൽ കോസ്റ്റാറിക്കയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് തോൽപ്പിച്ചത്. കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറാൻ ഏതാനും മാസങ്ങൾ മുന്നിൽ നിൽക്കവേ നിലവിലെ ലോക ചാമ്പ്യന്മാർ മികച്ച ഫോമിലാണ് കളി തുടരുന്നത്.

5/5 - (1 vote)