“ബ്ലാസ്റ്റേഴ്‌സ് താരങ്ങളെക്കുറിച്ച് അഭിമാനം മാത്രം , തോൽവിയിലും ഇക്കാര്യങ്ങൾ സന്തോഷം നല്കുന്നതാണെന്ന് വുകോമനോവിച്ച് “

നീണ്ട ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ബംഗളുരുവിനെ നേരിടാനിറങ്ങിയത്. എന്നാൽ രണ്ടാം പകുതിയിൽ റോഷൻ നവോറെം നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് 10 മത്സരങ്ങൾക്ക് ശേഷം ലീഗിൽ ആദ്യ അപരാജയം രുചിച്ചു.സ്ക്വാഡിലെ പകുതിയോളം പേരെ കോവിഡ് ബാധിച്ച സാഹചര്യത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് ടീമിന് പരിശീലനത്തിന് ലഭിച്ചത്. എന്നാൽ കളിക്കളത്തിൽ ആ പരിമിതികളെയൊക്കെ അതിജീവിക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.

ബംഗളുരുവിനെതിരായ തോൽവിയിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്ന് പരിശീലകൻ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കോവിഡ് സമയത്ത് ആരാധകർ അറിയിച്ച പിന്തുണക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.“മാനസികത, പ്രതിബദ്ധത, അഭിനിവേശം, സൗഹൃദം, ഡ്രസ്സിംഗ് റൂമിലും പിച്ചിലും ടീമിനുണ്ടായിരുന്ന മികച്ച ഊർജ്ജം. ഒരു പുഞ്ചിരിയോടെ അവർ സന്തോഷത്തോടെ, ഊർജ്ജസ്വലതയോടെ കളിക്കുന്നത് കാണുമ്പോൾ, ഓരോ കളിയും ജയിക്കണം എന്ന് തോന്നും . ഇതെനിക്ക് സന്തോഷമുണ്ടാക്കും” പരിശീലകനെന്ന നിലയിൽ പോസിറ്റീവുകൾ എന്താണെന്ന് ചോദിച്ചപ്പോൾ, വുകോമാനോവിച്ച് മറുപടി പറഞ്ഞു.

ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സമീപകാലത്ത് ടീം നേരിട്ട പ്രതിസന്ധികൾക്കിടയിലും അവർക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. തന്റെ ശിക്ഷണത്തിൽ ക്ലബ്ബ് കൈവരിച്ച പുരോഗതിയെക്കുറിച്ച് എല്ലാവരേയും കോച്ച് ഇവാൻ വുകോമാനോവിച്ച് ഓര്മിപ്പിക്കുകയും ചെയ്തു . ” സീസണ് ആരംഭിച്ചത് മുതൽ ആദ്യ നാല് സ്ഥാനത്തെക്കുറിച്ച് ആലോചിട്ടില്ല , നിലവിലെ സാഹചര്യത്തിൽ നമുക്ക് ആദ്യ നാലിൽ ഇടം പിടിക്കാൻ അവസരമുണ്ട്.കഴിഞ്ഞ വർഷം താഴെത്തട്ടിൽ നിന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഞങ്ങൾ എന്നത് ഒരിക്കലും മറക്കരുത്” ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

ആരെല്ലാം കളത്തിലെത്തുമെന്ന് അറിയില്ലെന്ന് മത്സരത്തലേന്ന് പറഞ്ഞെങ്കിലും വുകോമനോവിച്ചിന്‍റെ ആദ്യ ഇലവനില്‍ പതിവ് മുഖങ്ങള്‍ എല്ലാം ഉണ്ടായി. എന്നാൽ മതിയായ പരിശീലനത്തിന്‍റെ അഭാവവും കൊവിഡ് ബാധ കാരണമുള്ള തളര്‍ച്ചയും പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറി. ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല. അവസാനം 56 മിനുട്ടിൽ റോഷന്‍ സിംഗ് നേടിയ ഫ്രീകിക്ക് ഗോൾ ബ്ലാസ്‌റ്റേഴ്‌സിനെ തള്ളി വിട്ടു.മികച്ച ഫോമിലുള്ള ബെം​ഗളുരുവിനെ ഒരു ​ഗോൾ മാത്രമെ ബ്ലാസ്റ്റേഴ്സ് അടിക്കാൻ അനുവദിച്ചുള്ളു എന്നത് ആശ്വാസകരമായ കാര്യമാണ് .ശാരീരികമായും മാനസികമായും തളർന്ന ഒരു ടീമിൽ നിന്ന് ഇത്ര മികച്ച പ്രകടനം അധികമാരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

വിജയത്തോടെ 14 മത്സരങ്ങളിൽ ബെംഗളൂരു എഫ് സി 20 പോയിന്റുമായി നാലാമത് എത്തി. ബെംഗളൂരു എഫ് സിയെക്കാൾ 2 മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആണ് നിൽക്കുന്നത്.ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്‍റ് പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാമത് നില്‍ക്കുന്നു.

Rate this post