“ഞങ്ങൾക്ക് ഓരോ പോയിന്റിനും വേണ്ടി പോരാടേണ്ടി വന്നു, അവസാന മത്സരം വരെ അങ്ങനെ ആയിരിക്കും ” : കോച്ച് ഇവാൻ വുകോമാനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ തിലക് മൈതാൻ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3-1 ന് ഉജ്ജ്വല വിജയം കരസ്ഥമാക്കി.ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനി ഒരു പോയിന്റ് കൂടി ആവശ്യമുള്ളു.ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിനെക്കുറിച്ചും പ്രത്യേകിച്ച് അവരുടെ ആദ്യ പകുതിയിലെ പ്രകടനത്തിൽ രണ്ട് ഗോളുകൾ നേടിയതിലും സന്തോഷം പ്രകടിപ്പിച്ചു.ആദ്യ പകുതിയിൽ സഹൽ സമദും അൽവാരോ വാസ്‌ക്വസും കെബിഎഫ്‌സിയുടെ രണ്ട് ഗോളുകൾ നേടി. അറുപതാം മിനിറ്റിൽ വാസ്‌ക്വസ് തന്റെ രണ്ടാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. എഴുപതാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ മുംബൈയുടെ ആശ്വാസ ഗോൾ നേടി.

“മികച്ച വ്യക്തിഗത നിലവാരമുള്ള നിരവധി കളിക്കാരുള്ള ഒരു മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ശക്തമായി പ്രസ് ചെയ്യാനും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാനും ഞങ്ങൾ ശ്രമിച്ചു.ആദ്യ പകുതിയിൽ ഞങ്ങൾ രണ്ടു ഗോളുകൾ നേടുകയും വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കുകയും ചെയ്തു .എന്നാൽ രണ്ടാം പകുതി കുറച്ച് കൂടി ബുദ്ധിമുട്ടായിരുന്നു കാരണം അവർ അവരുടെ കളിയിൽ മാറ്റം വരുത്തി .ഞങ്ങൾ കുറച്ച് പ്രതീർഥത്തിൽ കളിക്കുകയും ചെയ്തു. മൂന്നാമത്തെ ഗോൾ ഒരു തരത്തിൽ ഭാഗ്യമായിരുന്നു എന്നാൽ അവസാനം ഞങ്ങൾ ജയം അർഹിച്ചിരുന്നു .മുംബൈ സിറ്റി എഫ്‌സിക്ക് മികച്ച ഒരു പരിശീലകനുണ്ടെന്ന് ഞാൻ കരുതുന്നു, അവർക്ക് മികച്ച കാഴ്ചപ്പാടുണ്ട്, അവർക്ക് മികച്ച ഒരു കൂട്ടം കളിക്കാരുണ്ട്. അവർക്കെതിരെ കളിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്” ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തങ്ങളുടെ സീസണുകൾ മികച്ച രീതിയിൽ ആരംഭിച്ചു. സീസണിലെ ചില ഘട്ടങ്ങളിൽ ഇരുടീമുകളും ഒന്നാം സ്ഥാനത്തായിരുന്നു. എന്നിരുന്നാലും, ഇരുവരും ഫോമിന്റെ അഭാവം മൂലം കഷ്ടപ്പെടുകയും അസ്ഥിരമായ ഫലങ്ങൾ നേടുകയും ചെയ്തു. എന്നാൽ സാഹചര്യം ആവശ്യമുള്ളപ്പോൾ നല്ല ടീമുകൾ പ്രതികരിക്കുന്നു, അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ തന്റെ ഭാഗം ചെയ്തുവെന്ന് ഇവാൻ വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു .

ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന് പ്ലേഓഫിൽ സ്ഥാനം ഉറപ്പാക്കാൻ എഫ്‌സി ഗോവയ്‌ക്കെതിരായ അവസാന മത്സരത്തിൽ നിന്ന് ഒരു പോയിന്റ് ആവശ്യമാണ്. സീസണിലുടനീളം തന്റെ ടീം നടത്തിയ കഠിനാധ്വാനം അത് സാധ്യമാക്കാൻ കാരണമെന്ന് സെർബിയൻ പരിശീലകനാ പറഞ്ഞു.“ഞങ്ങൾ ഒരു ടീമെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ നിരാശയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ് ഒരു യുവ ടീമിനൊപ്പം പൂർണ്ണമായ ബിൽഡിംഗ് പ്രക്രിയയുള്ള ടീമാണ് ഞങ്ങൾ. ആരും ഞങ്ങൾക്ക് ഒന്നും തന്നില്ല. ഓരോ പോയിന്റിനും വേണ്ടി പോരാടേണ്ടി വന്നു. അവസാന കളിയും അങ്ങനെ തന്നെയായിരിക്കും. ഞങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടുന്നതിന് അവസാന മത്സരത്തിൽ പോരാടേണ്ടിവരും, ”44 കാരനായ ഹെഡ് കോച്ച് അഭിപ്രായപ്പെട്ടു.

Rate this post