സുനിൽ ചേത്രി ചെയ്തത് ഫുട്ബോളിൽ സാധാരണ നടക്കുന്ന കാര്യം മാത്രം, ലയണൽ മെസ്സി,ഹെൻറി പോലുള്ള താരങ്ങളും ഇതുപോലെ ഗോൾ നേടിയിട്ടുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിലുള്ള ഐഎസ്‌എൽ പ്ലെ ഓഫ് മത്സരത്തിന്റെ സുനിൽ ഛേത്രിയുടെ പെട്ടെന്നുള്ള ഫ്രീകിക്ക് ഇന്ത്യൻ ഫുട്‌ബോളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഗോളുമായി ബന്ധപ്പെട്ട് ഇരു ടീമിനെയും ആരാധകർ സോഷ്യൽ മീഡിയയിൽ പരസ്പരം പോരാടുകയാണ്.ചിലർ ഇത് നിയമാനുസൃതമായ ഗോളാണെന്ന് വാദിക്കുമ്പോൾ ഒരു വിഭാഗം ഗോൾ റഫറി അനുവദിക്കരുതായിരുന്നെന്നു അഭിപ്രായപ്പെട്ടു.

ഫുട്ബോളിലോ കായികലോകത്തിലോ പൊതുവെ ഇത്തരമൊരു സംഭവം സംഭവിക്കുമ്പോഴെല്ലാം, ചരിത്രം ചൂണ്ടിക്കാണിക്കപ്പെടും. മുമ്പ് ഇത്തരമൊരു സംഭവം നടന്ന സമയങ്ങൾ ആരാധകർ ഓർത്തെടുക്കുകയും ചെയ്യും.അധിക സമയത്തിന്റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഛേത്രിയെ ഫൗൾ ചെയ്തതിന് ബംഗളുരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.ഛേത്രിയുടെ ലോഫ്റ്റ് ഷോട്ട് വലയിൽ വീണത് ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വൻ കോലാഹലത്തിന് വഴിയൊരുക്കി. സംഭവമനുസരിച്ച്, റഫറി വിസിൽ അടിക്കുന്നത് വരെ കാത്തുനിൽക്കാതെ സുനിൽ ഛേത്രി തന്റെ ഷോട്ട് എടുത്തു. ഛേത്രിയുടെ സ്‌ട്രൈക്കിന് തയ്യാറാവാതെ നിന്ന ബ്ലാസ്റ്റേഴ്‌സ് ടീം ഗോൾ വീണതോടെ പ്രതിഷേധവുമായി രംഗത്തെത്തി.

സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനും ടീമും തികച്ചും രോഷാകുലരായി, കളിക്കാൻ 20 മിനിറ്റ് ശേഷിക്കെ പിച്ചിൽ നിന്ന് ഇറങ്ങിപ്പോയി.2008-ൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ മെസ്സിയുടെ പെട്ടെന്നുള്ള ഷോട്ടായാലും, 2004-ൽ ചെൽസിക്കെതിരെ തിയറി ഹെൻറിയുടെ ഫ്രീകിക്ക് ആയാലും, ലോക ഫുട്‌ബോളിൽ ഇത്തരം സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

ലാ ലിഗ 2016-17 സീസണിൽ സെവിയ്യയ്‌ക്കെതിരെ നാച്ചോ നേടിയ ഗോൾ സമാന രീതിയിൽ ഉള്ളതായിരുന്നു.ഗോൾ നൽകാനുള്ള തീരുമാനം ശരിയാണെന്ന് ഇപ്പോൾ അനലിസ്റ്റായി റോൾ വഹിക്കുന്ന മുൻ റഫറി ഒലിവർ റേഡിയോ മാർകയോട് പറഞ്ഞിരുന്നു.”നാച്ചോ ഷോട്ട് എടുക്കുമ്പോൾ പന്ത് ചലിക്കുന്നില്ല, അതിനാൽ നാച്ചോയുടെ നടപടി നിയമപരമാണ്, ഗോൾ അനുവദിക്കാനുള്ള തീരുമാനം ശെരിയായിരുന്നു ” അദ്ദേഹം പറഞ്ഞു.

Rate this post