ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു ഇത്. ഖത്തർ ലോകകപ്പിൽ ടീമിനെ മുന്നിൽ നിന്നും നയിച്ച് കിരീടം സ്വന്തമാക്കി നൽകിയ താരം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന സ്ഥാനത്തേക്ക് യാതൊരു തർക്കവുമില്ലാതെ കയറിയിരുന്നു. മെസിയെ സംബന്ധിച്ച് തന്റെ ഒരുപാട് കാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് കൂടിയായിരുന്നു ലോകകപ്പ് നേട്ടം.
ബയേൺ മ്യൂണിക്കിനെതിരെ തോൽവി വഴങ്ങി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ലോകകപ്പ് നേട്ടത്തിന്റെ സന്തോഷത്തിൽ നിന്നും ലയണൽ മെസി താഴെയിറങ്ങിയെന്നു തന്നെ വേണം കരുതാൻ. ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ആഗ്രഹമുള്ള കാര്യം മുൻപ് വെളിപ്പെടുത്തിയിട്ടില്ല ലയണൽ മെസി ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി.
തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ലയണൽ മെസി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് തോറ്റു ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ച മെസി ഇത്തവണ ബയേൺ മ്യൂണിക്കിനോടും തോൽവി വഴങ്ങി. ബാഴ്‌സലോണയിൽ കളിക്കുന്ന സമയത്ത് ഒരിക്കൽ പോലും മെസി തുടർച്ചയായ രണ്ടു സീസണുകളിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തോൽവി നേരിട്ടിട്ടില്ല.
തോൽവി മെസിയെ സംബന്ധിച്ച് വലിയ നിരാശ സമ്മാനിക്കുമെന്നതിൽ സംശയമില്ല. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള തുടർച്ചയായ പുറത്താകലും കൂടിയാകുമ്പോൾ ക്ലബിൽ തുടരുന്നതിനെ കുറിച്ച് മെസി പുനർചിന്ത നടത്താൻ സാധ്യതയുണ്ട്.
Messi never failed to reach the Champions League quarterfinals in consecutive seasons with Barcelona.
— ESPN FC (@ESPNFC) March 8, 2023
He and PSG haven't reached a UCL quarterfinal since he joined the club 😳 pic.twitter.com/mGfTTaQMiS
ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസി അത് പുതുക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. പിഎസ്‌ജി നൽകിയ ഓഫർ ഒരിക്കൽ താരം നിരസിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ പൊരുതാൻ പോലുമാവാതെയുള്ള ഈ പുറത്താകൽ കൂടിയായതോടെ ഭാവിയെക്കുറിച്ച് മെസി സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.