കൊച്ചിയിൽ നടന്ന സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 5-2 ന്റെ ദയനീയ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നിരാശാജനകമായ തോൽവി.
മത്സരത്തിൽ സംഭവിച്ച ആവർത്തിക്കാൻ പാടില്ലാത്ത പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് വഴിവെച്ചതെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് അഭിപ്രയപെടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പങ്കു വഹിച്ച യുവ ഡിഫൻഡർ ഹോർമിപാം റൂയിവയുടെ പ്രകടനത്തെക്കുറിച്ചും പരിശീലകൻ വിശദീകരിച്ചു. യുവ താരം മറക്കാൻ ആഗ്രഹിക്കുന്ന മത്സരം കൂടിയാണിത്.
“ഹോർമി ഒരു നല്ല യുവ കളിക്കാരനാണ്. തെറ്റുകൾ വരുത്തുന്നത് കളിയുടെ ഒരു ഭാഗമാണ് പ്രത്യേകിച്ച് അദ്ദേഹം കളിക്കുന്ന സ്ഥാനത്ത്.ഈ കളിക്കാർ അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകുമ്പോൾ മെച്ചപ്പെടുന്നു.ഹോം കാണികളുടെ മുന്നിൽ രണ്ടാം തവണ കളിക്കുന്നു, ഉയർന്ന തലത്തിൽ കളിക്കുന്നു, ഇത് ഇങ്ങനെയാണ് പോകുന്നതെന്ന് ഓരോ കളിക്കാരനും മനസ്സിലാക്കണം.പ്രത്യേകിച്ചും നിങ്ങളുടെ ടീമിൽ ഈ നിർണായക സ്ഥാനങ്ങൾ കളിക്കുമ്പോൾ. ആ സ്ഥാനങ്ങളിൽ ഒരു ചെറിയ തെറ്റിന് വലിയ വിലകൊടുക്കേണ്ടി വരും.ഹോർമിപാം ആ തെറ്റുകളിൽ നിന്ന് പഠിക്കുമെന്ന് ഞാൻ കരുതുന്നു. ” യുവ ഡിഫൻഡറുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ വുകോമാനോവിച്ച് വിശദീകരിച്ചു.21കാരൻ മാത്രമല്ല, മറ്റെല്ലാ കളിക്കാരും തങ്ങളുടെ തെറ്റുകൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തങ്ങളുടെ രണ്ടാമത്തെ കളി മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ജയിക്കാനാണ് കളിക്കുന്നതെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. തോൽവിയും കളിയുടെ ഭാഗമാണെന്നും മറ്റൊരു കളി എപ്പോഴും ഉണ്ടെന്നും അതാണ് ഫുട്‌ബോളിന്റെ സൗന്ദര്യമെന്നും ആരാധകർ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരാധകർക് വേണ്ടി കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിഴവുകൾ ആവർത്തിക്കാതിരിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.