ഒട്ടും സെൽഫിഷല്ല,ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ വീണ്ടും കഴിയും : മെസ്സിയെ കുറിച്ച് ഗാൾട്ടീയർ

കഴിഞ്ഞ സീസണായിരുന്നു മെസ്സിയുടെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സീസൺ. ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയ മെസ്സിക്ക് അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ കുറച്ചധികം സമയം വേണ്ടി വന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞ സീസണിൽ മെസ്സിക്ക് സാധിച്ചിരുന്നില്ല.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിയോർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരമാണ് മെസ്സി.ആ മെസ്സിക്ക് ആദ്യം 30 ഇടം നേടാൻ കഴിഞ്ഞ സീസണിൽ സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ പേരിൽ വിമർശിച്ചിരുന്ന വിമർശകർക്ക് മെസ്സി ഇപ്പോൾ ഓരോ മത്സരത്തിലും കണക്കിന് മറുപടി നൽകുന്നുണ്ട്. ഈ സീസണിൽ അപാര ഫോമിലാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ നീസിനെതിരെ ഒരു ഫ്രീകിക്ക് ഗോൾ നേടി കൊണ്ട് പിഎസ്ജിക്ക് വേണ്ടി ഫ്രീകിക്ക് ഗോൾ ഇല്ല എന്ന പരാതി തീർത്തു നൽകിയിരുന്നു.ഈ സീസണിൽ 14 മത്സരങ്ങളാണ് ആകെ മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളും നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും മെസ്സിക്ക് ഒരിക്കൽ കൂടി ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ സാധിക്കുമെന്ന് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടീർ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മെസ്സി ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചു.

‘ എല്ലാ ദിവസവും രാവിലെ മെസ്സിയെ പരിശീലനത്തിന് കാണുന്നത് തന്നെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. മെസ്സി വളരെയധികം ഹാപ്പിയാണ്. മാത്രമല്ല അദ്ദേഹം ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ്. ഗോളുകളുടെ രുചി അദ്ദേഹത്തിന് വീണ്ടും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഇനിയും മെസ്സിക്ക് സാധിക്കും. ഈ സീസണിൽ അദ്ദേഹം അവിശ്വസനീയമായ ഫോമിലാണ്. അദ്ദേഹം നന്നായി തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. മെസ്സി ഹാപ്പി ആണെങ്കിൽ മികച്ച പ്രകടനം പുറത്തുവരികയും ചെയ്യും ‘ ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

രാജ്യത്തിനുവേണ്ടിയും ക്ലബ്ബിനുവേണ്ടിയും ഒരുപോലെ തിളങ്ങാൻ മെസ്സിക്ക് ഇപ്പോൾ കഴിയുന്നുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഈ നായകനിൽ തന്നെയാണ് അർജന്റീന ഭൂരിഭാഗം പ്രതീക്ഷകളും ഏൽപ്പിച്ചിരിക്കുന്നത്.

Rate this post