ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല, എന്റെ ഫേവറേറ്റ് സ്ട്രൈക്കർ ലൗറ്ററോ തന്നെയാണ് : ലയണൽ സ്കലോണി

ഖത്തർ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ ഏറ്റവും കൂടുതൽ തിളങ്ങിയ താരങ്ങളിൽ ഒരാളായിരുന്നു അവരുടെ സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനസ്.സ്കലോണി അർജന്റീനയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് ലൗറ്ററോ.ഖത്തർ വേൾഡ് കപ്പിന് അർജന്റീന എത്തുമ്പോൾ അദ്ദേഹത്തിൽ തന്നെയായിരുന്നു ഗോളടി ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നത്.

പക്ഷേ ലൗറ്ററോക്ക് വേൾഡ് കപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.കൂടാതെ അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതോടുകൂടി അർജന്റീന പരിശീലകൻ ജൂലിയൻ ആൽവരസിനെ ഉപയോഗിച്ചു.അദ്ദേഹം തന്റെ അവസരം കൃത്യമായി മുതലെടുക്കുകയും ഖത്തറിൽ ഗോൾ അടിച്ചു കൂട്ടുകയും ചെയ്തു.

ഇതോടെ ഇനി സ്കലോണി ലൗറ്ററോക്ക് മുകളിൽ ജൂലിയൻ ആൽവരസിനെ പരിഗണിക്കുമോ എന്നുള്ള സംശയങ്ങൾ ഉയർന്നിരുന്നു.പക്ഷേ ആ സംശയങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ നൽകിയിട്ടുണ്ട്.തന്റെ ഫേവറേറ്റ് സ്ട്രൈക്കർ അത് എന്നും എപ്പോഴും ലൗറ്ററോ തന്നെയാണ് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.സ്പെയിനിൽ നിന്നും അർജന്റീനയിലേക്ക് തിരിച്ചെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു സ്കലോണി.

‘എന്നെ സംബന്ധിച്ചിടത്തോളം ലൗറ്ററോ എപ്പോഴും അടിസ്ഥാനപരമായ ഘടകമാണ്.ഒരു വ്യക്തി എന്ന നിലയിലും ഞാൻ വളരെയധികം ലൗറ്ററോയേ സ്നേഹിക്കുന്നുണ്ട്.അദ്ദേഹം എപ്പോഴും എന്റെ ഫേവറേറ്റ് സ്ട്രൈക്കർ തന്നെയാണ്.പരിക്കിന്റെ ചില പ്രശ്നങ്ങളോട് കൂടിയാണ് അദ്ദേഹം ഖത്തർ വേൾഡ് കപ്പിന് എത്തിയത്.പക്ഷേ ആവശ്യമുള്ള സമയത്തൊക്കെ അദ്ദേഹം ഉപകരിച്ചിട്ടുണ്ട്. നെതർലാന്റ്സിനെതിരെയുള്ള മത്സരത്തിൽ നാം അത് കണ്ടതാണ് ‘അർജന്റീന കോച്ച് പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിന് ശേഷം ഗോളടിച്ചു കൂട്ടുന്ന ലൗറ്ററോ തിരികെ വന്നിരുന്നു.തന്റെ ക്ലബ്ബായ ഇന്റർ മിലാന് വേണ്ടി അദ്ദേഹം മിന്നും ഫോമിൽ ഇപ്പോൾ കളിക്കുന്നുണ്ട്.ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ 13 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ അർജന്റീന താരം നേടിയിട്ടുള്ളത്.

5/5 - (1 vote)