❝23 വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി മുൻ യൂറോപ്യൻ ചാമ്പ്യൻമാരായ നോട്ടിംഗ്ഹാം ഫോറസ്റ്റ്❞|Nottingham Forest F.C.

ഞായറാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് ഫൈനലിൽ ഹഡേഴ്‌സ്ഫീൽഡിനെതിരെ 1-0 ന് ജയിച്ചതോടെ നോട്ടിംഗ്ഹാം ഫോറസ്റ്റ് 23 വർഷത്തിന് ശേഷം ആദ്യമായി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടി. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനത്തിൽ ലെവി കോൾവിൽ നേടിയ സെൽഫ് ഗോളാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പ്രീമിയർ ലീഗിൽ വീണ്ടും എത്തിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചത് വഴി അവരുടെ വരുമാനത്തിൽ കുറഞ്ഞത് £170 ദശലക്ഷം ($214 ദശലക്ഷം) വർദ്ധനവ് ഉണ്ടാവും.നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനം 1998-99 സീസണിലായിരുന്നു പ്രീമിയർ ലീഗിൽ കളിച്ചത്. വമ്പിച്ച സാമ്പത്തിക തകർച്ചയെ നേരിടുന്ന ഫോറസ്റ്റ് ഈ പ്രമോഷൻ വളരെ നന്ദിയോടെയാവും സ്വീകരിക്കുക.ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രമുഖരിൽ നിന്നുള്ള അവരുടെ നീണ്ട പ്രവാസം അവസാനിപ്പിച്ചതിന്റെ ആശ്വാസം അവരുടെ ആയിരക്കണക്കിന് ചുവപ്പും വെള്ളയും ജേഴ്സി ധരിച്ച ആരാധകരുടെ ആഘോഷത്തിൽ കാണാൻ സാധിച്ചു.

21-ാം നൂറ്റാണ്ടിൽ ആദ്യമായി ട്രെന്റ് നദിയുടെ തീരത്തുള്ള സിറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തിലേക്ക് പ്രീമിയർ ലീഗിലെ ഉന്നതരെ സ്വാഗതം ചെയ്യാൻ ഫോറസ്റ്റിന് കാത്തിരിക്കാം. സെപ്തംബറിൽ പുറത്താക്കപ്പെട്ട ക്രിസ് ഹഗ്ടണിനു പകരം നോട്ടിങ്ഹാം ഫോറസ്റ്റിനെ പുനരുജ്ജീവിപ്പിച്ച കൂപ്പറിന്റെ വ്യക്തിപരമായ വിജയമായിരുന്നു ഈ പ്രമോഷൻ.അവരുടെ ആദ്യ ഏഴ് കളികളിൽ നിന്ന് ഒരു പോയിന്റ് നേടിയ ശേഷം ഫോറസ്റ്റ് പട്ടികയിൽ താഴെയായിരുന്നു.എന്നാൽ കഴിഞ്ഞ വർഷം ബ്രെന്റ്‌ഫോർഡിനെതിരായ ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് ഫൈനലിൽ സ്വാൻസിയുമായുള്ള തോൽവിയിൽ കരകയറാൻ അവർക്ക് സമയം ആവശ്യമായിരുന്നു.

108 വർഷമായി ഫോറസ്റ്റിന്റെ ഏറ്റവും മോശം തുടക്കത്തിന്റെ മുറിവുകൾ കൂപ്പർ പരിഹരിച്ചു. കൂടാതെ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബോൺമൗത്തിനെതിരായ തോൽവി ഓട്ടോമാറ്റിക് പ്രമോഷൻ നഷ്ടപെടുത്തിയിരുന്നു. നാലാം സ്ഥാനക്കാരായ ഫോറസ്റ്റ് പ്ലേ ഓഫ് സെമിയിൽ പെനാൽറ്റിയിൽ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് പ്ലേയ് ഓഫ് ഫൈനലിലേക്ക് ഫോറെസ്റ് എത്തിയത്. ഈ സീസണിൽ എഫ് എ കപ്പിൽ മൂന്നാം റൗണ്ടിൽ ആഴ്സനലിനെയും നാലാം റൗണ്ടിൽ ലെസ്റ്ററിനെയും കീഴടക്കിയ ഫോറസ്ററ് ക്വാർട്ടറിൽ ലിവർപൂളിനോട് ഒരു ഗോളിന്റെ നേരിയ തോൽവി ഏറ്റുവാങ്ങിയാണ് പുറത്തായത്.

1978-ൽ ഇംഗ്ലീഷ് കിരീടത്തിലേക്ക് അവരെ നയിക്കുകയും 1979-ലും 1980-ലും യൂറോപ്യൻ കപ്പ് നേടുകയും ചെയ്ത ഇതിഹാസ ബോസ് ബ്രയാൻ ക്ലോവിന്റെ കീഴിലാണ് ഫോറസ്റ്റിന്റെ സുവർണ്ണ കാലഘട്ടം വന്നത്.1993-ൽ ക്ലൗവിന്റെ വിരമിക്കൽ ഫോറസ്റ്റിന്റെ ഭാഗ്യത്തിൽ കുത്തനെയുള്ള ഇടിവിന് കാരണമായി തീരുകയും ചെയ്തിരുന്നു.