ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളായി കൊണ്ടായിരുന്നു കോപ്പ അമേരിക്ക ജേതാക്കളായിരുന്ന അർജന്റീന എത്തിയിരുന്നത്.പക്ഷേ തുടക്കത്തിൽ തന്നെ അവർക്ക് ഒരു പ്രഹരം ഏൽക്കുകയായിരുന്നു.സൗദി അറേബ്യയോട് അർജന്റീന തികച്ചും അപ്രതീക്ഷിതമായ ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങി.2-1നായിരുന്നു അർജന്റീന പരാജയപ്പെട്ടത്.
ഒരുപാട് കാലം പരാജയം അറിയാതെ വന്ന അർജന്റീനക്ക് ഈ തോൽവി യഥാർത്ഥത്തിൽ ഒരു ഷോക്ക് തന്നെയായിരുന്നു.അർജന്റീനയുടെ സകല കണക്ക് കൂട്ടലുകളും പിഴച്ചു പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്.പക്ഷേ അതിനുശേഷം ലോകം കണ്ട എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിൽ ഒന്നാണ് അർജന്റീന നടത്തിയത്.തുടർന്ന് നടന്ന എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് കിരീടവും നേടി കൊണ്ടാണ് അർജന്റീന ഖത്തറിൽ നിന്നും മടങ്ങിയത്.
സൗദി അറേബ്യയോടേറ്റ ആ തോൽവിയെക്കുറിച്ച് ഒരിക്കൽക്കൂടി മെസ്സി സംസാരിച്ചിട്ടുണ്ട്.ആ മത്സരത്തിന്റെ കാര്യത്തിൽ താൻ വളരെയധികം പേടിച്ചിരുന്നു എന്നാണ് മെസ്സി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.പക്ഷേ അർജന്റീന ടീമിന്റെ ശക്തി എന്താണ് എന്നുള്ളത് ആ മത്സരത്തിന് ശേഷം തങ്ങൾ തെളിയിച്ചുകൊടുത്തുവെന്നും മെസ്സി പറഞ്ഞു.ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു ലിയോ മെസ്സി.
‘ആ മത്സരത്തിന്റെ കാര്യത്തിൽ ഞാൻ വളരെയധികം പേടിച്ചിരുന്നു.കാരണം ഞങ്ങൾ കരുതിയത് പോലെയല്ല ആ മത്സരത്തിൽ നടന്നിരുന്നത്.പക്ഷേ അതിനുശേഷം നടന്ന മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന ടീമിന്റെ ശക്തി എന്താണ് എന്നുള്ളത് ഞങ്ങൾ തെളിയിച്ചു.പിന്നീട് ഞങ്ങൾ വളരെയധികം കരുത്തരാരുന്നു. സൗദി അറേബ്യക്ക് എതിരെയുള്ള ആ മത്സരം ഞങ്ങളുടെ ഏറ്റവും മോശം മത്സരങ്ങളിൽ ഒന്നായിരുന്നു ‘ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.
Messi on Saudi Arabia game: “Obviously I was very scared because the game didn’t turn out as we expected. But all the strength of the group was shown after the game we won against Mexico, everything was strengthened. Against Arabia, it was one of our worst games.” @DiarioOle 🗣️🇦🇷 pic.twitter.com/aBCBd7z9P2
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 2, 2023
ആ മത്സരത്തിലെ പരാജയത്തിനുശേഷം ഓരോ മത്സരത്തെയും തങ്ങൾ ഫൈനൽ പോലെയാണ് സമീപിച്ചിരുന്നത് എന്നുള്ളത് അർജന്റീന താരങ്ങൾ തുറന്നു പറഞ്ഞിരുന്നു.അത് തന്നെയാണ് അർജന്റീന കിരീടത്തിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട കാരണം.അത്രയധികം പോരാട്ട വീര്യത്തോടുകൂടിയായിരുന്നു ഓരോ താരങ്ങളും ഓരോ മത്സരത്തിലും കളിച്ചിരുന്നത്.