‘അത് തെറ്റായിപ്പോയി’ : മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്തതിനെക്കുറിച്ച് ഒലെ ഗുന്നർ സോൾഷെർ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യാനുള്ള തീരുമാനം ആ സമയത്ത് ശരിയാണെന്ന് തോന്നിയെങ്കിലും, ആത്യന്തികമായി അത് തെറ്റാണെന്ന് തെളിഞ്ഞതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ സമ്മതിച്ചു. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് പോയി 12 വർഷത്തിന് ശേഷം 2021 ലെ സമ്മറിൽ സോൾസ്‌ജെയർ മാനേജരായിരുന്ന കാലത്ത് ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങി.

ന്യൂകാസിലിനെതിരായ തന്റെ ആദ്യ ഹോം മത്സരത്തിൽ തന്നെ പോർച്ചുഗീസ് തരാം രണ്ടുതവണ സ്കോർ ചെയ്തു. എന്നാൽ യുണൈറ്റഡിന്റെ ഫോം മോശമാവുകയും 2021-22 സീസണിൽ വെറും നാല് മാസങ്ങൾക്കുള്ളിൽ സോൾസ്‌ജെയറിനെ പുറത്താക്കുകയും ചെയ്തു.റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് നോർവീജിയൻ മാനേജർ ഇപ്പോൾ സമ്മതിച്ചു.അദ്ദേഹത്തിന്റെ വിടവാങ്ങലിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദീകരിച്ചു.

“റൊണാൾഡോയെ സൈൻ ചെയ്യുക എന്നത് നിരസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു, ഞങ്ങൾ അത് എടുക്കണമെന്ന് എനിക്ക് തോന്നി, പക്ഷേ അത് തെറ്റായിപ്പോയി.അദ്ദേഹം ഒപ്പിട്ടപ്പോൾ അത് വളരെ ശരിയാണെന്ന് തോന്നി, ഓൾഡ് ട്രാഫോർഡ് ന്യൂ കാസിലിനെതിരെ ശേഷം 4-1 വിജയത്തിൽ റൊണാൾഡോ രണ്ടുതവണ സ്കോർ ചെയ്തപ്പോൾ അത് ശെരിയാണെന്ന് ആരാധകർക്കും തോന്നിയിരുന്നു .ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായിരുന്നു അദ്ദേഹം, റൊണാൾഡോ ശക്തനായിരുന്നു,” ദി അത്‌ലറ്റിക്കിനോട് സംസാരിക്കവെ സോൾസ്‌ജെയർ പറഞ്ഞു.

റൊണാൾഡോ യുണൈറ്റഡിൽ തന്റെ ആദ്യ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു, എന്നാൽ പ്രീമിയർ ലീഗിലെ ഏറ്റവും കുറഞ്ഞ പോയിന്റ് ടോട്ടലിൽ ഫിനിഷ് ചെയ്യുന്നതിൽ നിന്ന് റൊണാൾഡോയ്ക്ക് അവരെ തടയാനായില്ല. സോൾസ്‌ജെയറിന്റെ പിൻഗാമിയായി എറിക് ടെൻ ഹാഗ് എത്തിയപ്പോൾ 2022-23 സീസണിന്റെ തുടക്കത്തിൽ അദ്ദേഹം റൊണാൾഡോയെ ഒഴിവാക്കി.

ടെൻ ഹാഗിനെയും ടീമംഗങ്ങളെയും വിമർശിച്ച പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന് ശേഷം അദ്ദേഹത്തിന്റെ കരാർ പരസ്പരം അവസാനിപ്പിച്ചു. റൊണാൾഡോ പിന്നീട് സൗദി അറേബ്യയിലെ അൽ-നാസറിൽ ചേർന്നു.” ഒരു ഗ്രൂപ്പിൽ എല്ലാവരും ഒരേ ദിശയിലേക്ക് നീങ്ങണം.കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ ചില കളിക്കാരും ഈഗോകളും പുറത്തുവരുന്നത് നിങ്ങൾക്ക് കാണാനാകും”സോൾസ്‌ജെയർ കൂട്ടിച്ചേർത്തു

3.1/5 - (9 votes)