❝കോപ്പ അമേരിക്കയിലെ ക്ഷീണം ഒളിംപിക്സിൽ തീർത്ത് റിചാലിസൺ❞
ബ്രസീലിന്റെ എവെർട്ടൻ സ്ട്രൈക്കർ റിചാലിസൺ ഒളിംപിക്സിൽ ഗോളടിച്ചു കൂട്ടുകയാണ്. ജര്മനിക്കെതിരെ നേടിയ ഹാട്രിക്കും അവസാന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ രണ്ടു ഗോൾ ഉൾപ്പെടെ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് 24 കാരൻ നേടിയത്. അവസാന മത്സരത്തിന് ശേഷം ഒളിമ്പിക് ടീമംഗങ്ങളായ ഡഗ്ലസ് ലൂയിസ്, റെയ്നിയർ, മാത്യൂസ് കുൻഹ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിൽ അർജന്റീന പുറത്തായതിനെ പരിഹസിച്ചിട്ട പോസ്റ്റ് വിവാദവുകയായും ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫൈനൽ കളിച്ചവരിൽറിചാലിസൺ മാത്രമാണ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെട്ടത്.ഡഗ്ലസ് ലൂയിസ് ടീമിലുണ്ടായിരുന്നെങ്കിലും ബെഞ്ചിലായിരുന്നു സ്ഥാനം.
കോപ്പ അമേരിക്ക തോൽവിയുടെ പാട് ഒളിമ്പിക്സ് സ്വർണം നിലനിർത്തി മായ്ച്ചു കളയാനാണ് ബ്രസീലിന്റെയും റിചാലിസന്റെയും ശ്രമം.2020-21 സീസൺ റിച്ചാർലിസന്റെ നഷ്ടപ്പെട്ട അവസരങ്ങളിലൊന്നായി മാറി.ജെയിംസ് റോഡ്രിഗസ്, ഡൊമിനിക് കാൽവർട്ട്-ലെവിൻ എന്നിവരുടെ കൂടെ മുന്നേറ്റത്തിൽ ഭാഗമായെങ്കിലും പ്രീമിയർ ലീഗ് സീസണിൽ തിളക്കമാർന്ന തുടക്കം കുറിച്ചെങ്കിലും അവസാനം വരെ അത് തുടരാനായില്ല. പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്തായാണ് അവർ ഫിനിഷ് ചെയ്തത്.സീസണിലുടനീളം 33 ലീഗ് മത്സരങ്ങളിൽ ഏഴ് ഗോളുകൾ മാത്രമാണ് ബ്രസീലിയൻ സ്ട്രൈക്കർക്ക് നേടാനായത്.കഴിഞ്ഞ സീസണിലെ പകുതി ഗോളുകൾ പോലും നേടാനായില്ല.
കോപ അമേരിക്കയിൽ “ഞങ്ങൾ ചാമ്പ്യന്മാരാകും” എന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയിട്ടും 24 കാരന് ഒരു ഗോൾ മാത്രമാണ് നേടാനായത്.പെറുവിനെതിരെ ആയിരുന്നു താരത്തിന്റെ ഗോൾ. എന്നാൽ ഒളിംപിക്സിൽ തന്റെ സ്കോറിന് ഫോം തിരിച്ചു പിടിച്ചിരിക്കുകയാണ് റിചാലിസൺ. “ഗോൾ നേടുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” ബുധനാഴ്ചത്തെ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.ശനിയാഴ്ച ക്വാർട്ടർ ഫൈനൽ അർജന്റീനയെ പിന്തള്ളി ഏതുനാണ് ഈജിപ്റ്റാണ് ബ്രസീലിന്റെ എതിരാളികൾ.
എവെർട്ടണിൽ നിന്നും റയൽ മാഡ്രിഡിന്റെ പരിശീലകനായി സ്ഥാനമേറ്റ കാർലോ അൻസെലോട്ടി ബ്രസീലിയൻ താരത്തെ സ്പെയിനിൽ എത്തിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.എന്നാൽ പിഎസ്ജി യിൽ നിന്നും എംബാപ്പയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത് കൊണ്ട് റിചാലിസൺ വലിയ വില കൊടുക്കാൻ തയ്യാറാവുമോ എന്നത് സംശയമാണ്. എന്നാൽ ഫ്രഞ്ച് സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ സാധിച്ചില്ലെങ്കിൽ അൻസെലോട്ടി 24 കാരനെ ബെർണബ്യൂവിലേക്ക് കൊണ്ട് വരും എന്നുറപ്പാണ്.ബ്രസീലിയൻ ഫോർവേഡ് 2018 മുതൽ എവർട്ടണിനൊപ്പം ഉണ്ട്. വാട്ട്ഫോർഡി നിന്നാണ് താരം ശേഷം ഗുഡിസൺ പാർക്കിലേക്ക് എത്തുന്നത്.എവർട്ടണിന് വേണ്ടി 119 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 13 ഗോളുകളാണ് നേടിയത്.