ടിറ്റെയുടെ പകരക്കാരനായി കൊണ്ട് ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് എത്തുക ഈ നാലിലൊരാൾ

ഖത്തർ വേൾഡ് കപ്പിൽ തീർത്തും നിരാശാജനകമായ പ്രകടനമായിരുന്നു ബ്രസീൽ നടത്തിയിരുന്നത്.വേൾഡ് കപ്പിൽ കിരീട സാധ്യത ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ.പക്ഷേ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്താവുകയായിരുന്നു.ക്രൊയേഷ്യയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിന് പുറത്താക്കിയത്.

ഇതിന് പിന്നാലെ ബ്രസീലിന്റെ പരിശീലകനായിരുന്ന ടിറ്റെ സ്ഥാനം രാജിവെക്കുകയും ചെയ്തു.പക്ഷേ പുതിയ പരിശീലകന് ഇതുവരെ കണ്ടെത്താൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞിട്ടില്ല.ഒരുപാട് മികച്ച പരിശീലകരുടെ പേരുകൾ റൂമറായി കൊണ്ട് വന്നിരുന്നുവെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.ഈ വിഷയത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു റിപ്പോർട്ട് ബ്രസീലിലെ തന്നെ മീഡിയയായ UOL പുറത്തേക്ക് വിട്ടിട്ടുണ്ട്.

4 പരിശീലകരുടെ പേരുകളാണ് അവസാനമായി ഇവർ ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അതിലൊന്ന് ജോർഹെ ജീസസ് എന്ന പരിശീലകനാണ്.അദ്ദേഹത്തിന് ബ്രസീൽ പരിശീലകനാവാൻ താല്പര്യമുണ്ട് എന്ന് മാത്രമല്ല ബ്രസീൽ ക്ഷണിച്ച് കഴിഞ്ഞാൽ അദ്ദേഹം വരികയും ചെയ്യും.പക്ഷേ അദ്ദേഹത്തെ CBF ഇതുവരെ ക്ഷണിച്ചിട്ടില്ല.

മുമ്പ് ബ്രസീലിലെ ക്ലബ്ബായ ഫ്ലമെങ്കോയെ പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം.ഇപ്പോൾ തുർക്കിയിലെ പ്രമുഖ ക്ലബ്ബായ ഫെനർബാഷെയുടെ പരിശീലകനാണ് ഇദ്ദേഹം.പക്ഷേ ബ്രസീൽ ഈ നാല് പേരിൽ ഏറ്റവും അവസാനമായി കൊണ്ടാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

മറ്റൊരു പരിശീലകൻ ലൂയിസ് എൻറിക്കെയാണ്.കഴിഞ്ഞ വേൾഡ് കപ്പിൽ ഇദ്ദേഹം സ്പെയിനിനെയായിരുന്നു പരിശീലിപ്പിച്ചിരുന്നത്.ഇപ്പോൾ പരിശീലക സ്ഥാനത്ത് ഇല്ല എന്നുള്ളത് ബ്രസീലിന് അനുകൂലമാണ്.പക്ഷേ അദ്ദേഹം വരുമോ എന്നുള്ള കാര്യം സംശയകരമാണ്.മറ്റൊരു പരിശീലകൻ വിശ്വവിഖ്യാതനായ ഹോസേ മൊറിഞ്ഞോ ആണ്.ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് അദ്ദേഹം.

അദ്ദേഹം വരാനുള്ള സാധ്യതകളും കുറവാണ്.എന്തെന്നാൽ ക്ലബ്ബ് ഫുട്ബോൾ രംഗത്ത് തന്നെ തുടരാനാണ് പരിശീലകൻ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലൊ ആഞ്ചലോട്ടിയാണ് ബ്രസീലിന്റെ ഫസ്റ്റ് ചോയ്സ്.പക്ഷേ അദ്ദേഹം ഇതുവരെ വരാനുള്ള സമ്മതം അറിയിച്ചിട്ടില്ല.റയലുമായുള്ള കരാർ കഴിയാതെ വരില്ല എന്ന നിലപാടിലാണ് ആഞ്ചലോട്ടി ഉള്ളത് എന്നാണ് റിപ്പോർട്ട്.ഈ നാലുപേരിൽ ആരെങ്കിലും എത്താനാണ് സാധ്യതയുള്ളത്.

Rate this post