ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിഞ്ഞ് നോട്ടിങ്ഹാം , 23 വർഷത്തിന് ശേഷമുള്ള പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്താൻ ഫോറെസ്റ്റ് |Nottingham Forest
ഒരു ക്ലബ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടുകയും അവരുടെ ടീമിനെ മെച്ചപ്പെടുത്താൻ പണം ചെലവഴിക്കുകയും ചെയ്യുമ്പോഴെല്ലാം, മറ്റ് ടീമുകളുടെ ആരാധകർ പ്രമോട്ടുചെയ്‌ത ടീമിനെ “ഡൂയിംഗ് എ ഫുൾഹാം” (doing a Fulham ) എന്ന വാചകത്താൽ വിശേഷിപ്പിക്കാറുണ്ട്. 2018ൽ 12 കളിക്കാർക്കായി ഫുൾഹാം 100 മില്യൺ ഡോളർ ചെലവഴിച്ചതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതുതായി പ്രമോട്ടുചെയ്‌ത ലണ്ടൻ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് 12 പുതിയ കളിക്കാർക്കായി ഏകദേശം 150 മില്യൺ മുടക്കിയപ്പോൾ അവർക്കെതിരെയും എതിർ ടീം ആരാധകർ ഇ പ്രയോഗവുമായി എത്തി. 2018 ൽ വലിയ സൈനിങ് നടത്തിയിട്ടും യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഏതൊരു ടീമിന്റെയും ഏറ്റവും മോശം ഗോൾ വ്യത്യാസത്തിൽ, അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ ഫുൾഹാം തരംതാഴ്ത്തപ്പെട്ടു. പ്രമോട്ട് ചെയ്തു വരുന്ന ക്ലബ്ബുകൾ പുതിയ കളിക്കാർക്കായി വളരെയധികം ചിലവഴിക്കുന്നതിലൂടെ ഡ്രസ്സിംഗ് റൂമിൽ പൊരുത്തക്കേടും പിച്ചിൽ ഒത്തിണക്കമില്ലായ്മയും സൃഷ്ടിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പല ക്ലബ്ബുകളുടെ കാര്യത്തിലും ഇത് ശെരിയായിരുന്നു.
ഏകദേശം 150 മില്യൺ ഡോളർ ചിലവഴിച്ച നോട്ടിങ്ഹാം യൂറോപ്പിലെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ക്ലബ്ബുകളുടെ പട്ടികയിൽ ബാഴ്സലോണക്കും ചെൽസിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ്. രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ നോട്ടിങ്ഹാം ഫോറസ്റ്റ് അവസാനം 1998-99 സീസണിലായിരുന്നു പ്രീമിയർ ലീഗിൽ കളിച്ചത്. 1978-ൽ ഇംഗ്ലീഷ് കിരീടത്തിലേക്ക് അവരെ നയിക്കുകയും 1979-ലും 1980-ലും യൂറോപ്യൻ കപ്പ് നേടുകയും ചെയ്ത ഇതിഹാസ ബോസ് ബ്രയാൻ ക്ലോവിന്റെ കീഴിലാണ് ഫോറസ്റ്റിന്റെ സുവർണ്ണ കാലഘട്ടം വന്നത്.”ഞങ്ങൾക്ക് മറ്റൊരു വഴിയുമില്ല”, ഫോറസ്റ്റ് മാനേജർ സ്റ്റീവ് കൂപ്പർ വിപണിയിലെ ഇടപെടലിനെ ഇങ്ങനെ വിശേഷിപ്പിച്ചു.ഫോറസ്റ്റിന് പ്രീമിയർ ലീഗിനെ നേരിടാൻ ആവശ്യമായ നിലവാരമുള്ള സ്‌ക്വാഡ് ഫോറസ്റ്റിന് ഉണ്ടായിരുന്നില്ല.
🤯 Only Chelsea and Barcelona have spent more money than Nottingham Forest in Europe's top 5 leagues this season
— WhoScored.com (@WhoScored) August 25, 2022
😳 It's been a football manager-type summer for the newly promoted side, but why? Click the image below as we react to their wild window 👇
മെയ് മാസത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് പ്ലേഓഫ് ഫൈനലിൽ ഹഡേഴ്‌സ്ഫീൽഡിനെതിരെ 1-0ന് വിജയിച്ച് ഫോറസ്റ്റിന് വേണ്ടി തുടങ്ങിയ നാല് കളിക്കാർ ലോണിൽ ആയിരുന്നു, ഉടൻ തന്നെ അവരുടെ മാതൃ ക്ലബ്ബുകളിലേക്ക് മടങ്ങി. സ്ക്വാഡിലെ പലരെയും ടോപ്പ് ഫ്ലൈറ്റിന് പര്യാപ്തമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.ഫോറസ്റ്റിന്റെ പ്രമോഷൻ ആശ്ചര്യകരമായ ഒന്നായിരുന്നു.ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി കഴിഞ്ഞ സീസണിൽ ആരംഭിച്ച ഒരു ടീമായിരുന്നു ഇത് – 108 വർഷത്തിനിടയിലെ ഒരു കാമ്പെയ്‌നിന്റെ ഏറ്റവും മോശം തുടക്കം കൂടിയായിരുന്നു ഇത്.“ഞങ്ങൾ എന്തിനാണ് ഇത്രയധികം സൈനിംഗുകൾ നടത്തിയതെന്നതിനെക്കുറിച്ച് എല്ലാവരും അന്വേഷിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു? വോൾവർഹാംപ്ടണിൽ നിന്നുള്ള മോർഗൻ ഗിബ്സ്-വൈറ്റ്, ട്രാൻസ്ഫർ വിൻഡോയുടെ ക്ലബിന്റെ 16-ാമത് സൈനിംഗ് ആയി വന്നതിന് ശേഷം കൂപ്പർ പറഞ്ഞു.”അതിന് പിന്നിൽ ഒരു യഥാർത്ഥ യുക്തിയുണ്ട്. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ സീസണിലെ ഞങ്ങളുടെ ടീമിനൊപ്പം കുറച്ച് കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ മാത്രമേ ഞനകൾക്ക് പ്രീമിയർ ലീഗിൽ പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളു ” അദ്ദേഹം കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ കാലഹരണപ്പെട്ടതിന് ശേഷം ഇംഗ്ലണ്ട് ഇന്റർനാഷണൽ ഫോറസ്റ്റ് തിരഞ്ഞെടുത്തു,. താരത്തിന് ആഴ്ചയിൽ 100,000 പൗണ്ടിൽ കൂടുതൽ ($ 120,000) പ്രതിഫലം കൊടുക്കുന്നുണ്ട്.ലിവർപൂളിൽ നിന്നുള്ള നെക്കോ വില്യംസ്, ജർമ്മനിയിലെ യൂണിയൻ ബെർലിനിൽ നിന്നുള്ള തായ്വോ അവോണിയി, യുണൈറ്റഡിലെ ലിംഗാർഡിന്റെ പഴയ സഹതാരം ഡീൻ ഹെൻഡേഴ്സണും ഫോറസ്റ്റിലേക്ക് മാറി.ഇംഗ്ലീഷ് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ഗിബ്സ്-വൈറ്റ് റെക്കോർഡ് ഫീസായി 25 ദശലക്ഷം പൗണ്ടിന് എത്തുകയും ചെയ്തു.ശനിയാഴ്ച എവർട്ടണിൽ നടന്ന 1-1 സമനിലയിൽ ആദ്യ ടീമിൽ നിന്ന് നാല് പേർ മാത്രമാണ് കഴിഞ്ഞ സീസണിൽ ഫോറസ്റ്റിൽ ഉണ്ടായിരുന്നത്.2017-ൽ ഗ്രീക്ക് ചാമ്പ്യൻ ഒളിംപിയാക്കോസിന്റെ ഉടമ ഇവാഞ്ചലോസ് മരിനാക്കിസിൽ ഫോറെസ്റ്റിന്റെ ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരിയും വാങ്ങിയിരുന്നു. ഗ്രീക്ക് വ്യവസായിയുടെ പന്തിന്റെ ബലത്തിലാണ് ഫോറെസ്റ് ട്രാൻസ്ഫർ മാർകെറ്റിൽ പണം വാരിയെറിയുന്നത്.
ന്യൂകാസിലിനെതിരെ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ 2-0 ത്തിന് തോറ്റ ശേഷം, ഫോറസ്റ്റ് 1-0 ന് വെസ്റ്റ് ഹാമിനെ തോൽപിച്ചു, എവർട്ടണിൽ ഒരു വൈകി സമനിലയിൽ വിജയം നിഷേധിക്കപ്പെട്ടു.ശനിയാഴ്ച ടോട്ടൻഹാമിനെതിരെയ്നു ഫോറെസ്റ്റിന്റെ അടുത്ത മത്സരം. പ്രീമിയർ ലീഗിൽ നിലനിൽക്കുക എന്ന വലിയ ലക്ഷ്യവുമായാണ് ഫോറെസ്റ്റ് ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിയുന്നത്. എന്നാൽ പുതിയ താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിൽ ഫുൾഹാമിന്റെ അവസ്ഥയായിരിക്കും ഫോറസ്റ്റിനും.