“ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഞ്ചാമത്തെ താരം യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു”
ബ്രസീലിയൻ താരം ഓസ്കാർ യൂറോപ്പിലേക്ക് മടങ്ങി വരാൻ ഒരുങ്ങുന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് മിഡ്ഫീല്ഡറാക്ക് വേണ്ടി ശ്രമം തുടങ്ങിയിരിക്കുന്നത്. ബ്രസീലിയൻ താരത്തിന് 2024 വരെ നീണ്ടുനിൽക്കുന്ന കരാർ ചൈനീസ് ക്ലബായ ഷാങ്ഹായ് എസ്‌ഐപിജിയുമായിട്ടുണ്ട്. നിലവിൽ ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഞ്ചാമത്തെയാളാണ് ഓസ്കാർ.
2017-ൽ, ചൈനീസ് ക്ലബ്ബ് ബ്രസീലിയൻ താരത്തെ ചെൽസിയിൽ നിന്ന് 60 ദശലക്ഷം യൂറോയ്ക്ക് സൈൻ ചെയ്തത്.തുടർന്ന് ചൈനീസ് ലീഗിൽ കളിക്കുന്നതിനിടെ പലതവണ താരത്തിന് യൂറോപ്പിലേക്ക് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാലപ്പോഴൊന്നും ഓസ്കാർ ചൈന വിട്ടില്ല. ഇതിനുശേഷമാണിപ്പോൾ ബാഴ്സലോണ ഓസ്കാറിനെ പിന്നാലെ കൂടെയന്ന വാർത്തകൾ വരുന്നത്.ബാഴ്‌സലോണയിൽ ചേർന്ന് യൂറോപ്യൻ ഫുട്‌ബോളിലേക്ക് മടങ്ങുന്നതിന് വേണ്ടി തന്റെ ശമ്പളം കുറയ്ക്കാൻ ഓസ്കാർ തയ്യാറാണ്.ചെൽസിക്കൊപ്പമുള്ള സമയത്ത് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയതിന് ശേഷം 30 കാരനായ ചൈനയിൽ സൂപ്പർ ലീഗും സൂപ്പർ കപ്പും നേടിയിട്ടുണ്ട്.
🗣️[ @martinezferran🥇] | Oscar is an option on the table, but NOT a priority. The player wants to return to Europe & would be willing to accept conditions similar to those of Dani Alves. Barça has spoken with Oscar's agent, the same as Coutinho's to know his situation. #fcblive pic.twitter.com/K1LD0KwAYM
— BarçaTimes (@BarcaTimes) January 11, 2022
അടുത്തിടെ ആസ്റ്റൺ വില്ലയിലേക്ക് ലോണിൽ പോയ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീന്യോയ്ക്ക് പകരമാണ് ബാഴ്സ ഓസ്കാറിനെ ലക്ഷ്യമിടുന്നത്.നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഗണിക്കുമ്പോൾ ബാഴ്സയ്ക്ക് ഫ്രീ ട്രാൻസ്ഫറുകളെയെ ആശ്രയിക്കാനാകു. ഈ സാഹചര്യത്തിൽ വലിയ ട്രാൻസ്ഫർ തുക ചൈനീസ് ക്ലബ് ചോദിച്ചാൽ ബാഴ്സയ്ക്ക് ഈ ആലോചന അവസാനിപ്പിക്കേണ്ടിവരും.നിലവിൽ, ബാഴ്‌സലോണ കളിക്കാരനെ സമീപിച്ചിട്ടില്ല, കാരണം സാവിയുടെ അടുത്ത മുൻഗണന സെന്റർ ഫോർവേഡ് ആണ് എന്ന റിപോർട്ടുകൾ വന്നിരുന്നു.
2012 ൽ ഇംഗ്ലീഷ് ടീം ചെൽസിയിലെത്തിയ ഓസ്കർ ക്ലബ്ബിനായി 131 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കൊപ്പം 2 പ്രീമിയർലീഗ് ,ലീഗ് കപ്പ് ,യൂറോപ്പ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിയൻ നാഷണൽ ടീമിന് വേണ്ടി വേൾഡ് കപ്പും ,കോപ്പ അമേരിക്കയും അടക്കം 47 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.