മെസ്സിയെയും എംബാപ്പേയെയും കിട്ടിയില്ല, എങ്കിലും ക്രിസ്റ്റ്യാനോ, ബെൻസെമ പോലെ സൂപ്പർ താരത്തിനെ കൊണ്ടുവരുമെന്ന വാശിയിലാണ് അൽ ഹിലാൽ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്ഫർ നീക്കത്തിന് പിന്നാലെ നിരവധി യൂറോപ്യൻ സൂപ്പർ താരങ്ങളാണ് സൗദി അറേബ്യൻ ടീമുകളിലേക്ക് കൂട് മാറിയത്. നിലവിലെ ബാലൻ ഡി ഓർ ജേതാവായ കരീം ബെൻസേമ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾ തന്നെയാണ് സൗദിയിലേക്ക് തങ്ങളുടെ മാറ്റം ഉറപ്പിച്ചത്.

ക്രിസ്ത്യാനോ റൊണാൾഡോ കരീം ബെൻസേമ തുടങ്ങിയ സൂപ്പർ താരങ്ങളെ പോലെ തങ്ങൾക്കും ഒരു സൂപ്പർ താരത്തിന്റെ ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അൽ ഹിലാലിന്റെ പരിശീലകനായ ജോർഗെ ജീസസ്. ലിയോ മെസ്സി, കിലിയൻ എംബാപ്പെ എന്നീ വമ്പന്മാർക്ക് വേണ്ടി അൽ ഹിലാൽ പണമറിഞ്ഞെങ്കിലും സൈനിങ് നടത്താൻ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനോ റൊണാൾഡോ ബെൻസെമ എന്നിവരെ പോലെയുള്ള സൂപ്പർതാരത്തിനെ ടീമിലേക്ക് പ്രസിഡന്റ് കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും പരിശീലകൻ പങ്കുവെച്ചു.

“ഞങ്ങളുടെ എതിരാളികൾക്ക് ക്രിസ്ത്യാനോ റൊണാൾഡോ കരീം ബെൻസെമ, റോബർട്ട് ഫെർമിനോ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്. ഞങ്ങളും അതുപോലെയൊരു സൂപ്പർതാരത്തിന് സൈൻ ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ്, ഞങ്ങൾക്ക് ആവശ്യമായതെന്തോ അത് ടീമിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ക്ലബ്ബ് പ്രസിഡന്റിന്റെ കഴിവിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ” – ജോർഗെ ജീസസ് പറഞ്ഞു.

സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ അൽനസറിലേക്ക് ചേക്കേറിയപ്പോൾ നിലവിലെ പ്രോലീഗ് ചാമ്പ്യന്മാരായ ഇത്തിഹാദിലേക്കാണ് കരീം ബെൻസെമയും എൻഗോളോ കാന്റ ഉൾപ്പെടെയുള്ള താരനിര സൈൻ ചെയ്തത്. അൽ അഹ്‌ലി, അൽ ഹിലാൽ, അൽ ഇത്തിഫാക്ക് തുടങ്ങിയ വമ്പൻ ടീമുകൾ വേറെയും നിരവധി സൂപ്പർതാരങ്ങളെയാണ് തങ്ങളുടെ ടീമിലേക്ക് കൊണ്ടുവന്നത്.

2.3/5 - (3 votes)