ബോക്സിന് പുറത്ത് നിന്നും ഗോൾ നേടുന്നവരുടെ പട്ടിക പുറത്ത്, എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെസ്സി മുന്നിൽ

കളിയുടെ എല്ലാ മേഖലകളിലും ഒരുപോലെ മികവ് പുലർത്തുന്ന താരമാണ് മെസ്സി. ഈ സീസണിലെ പ്രകടനം അതിനുള്ള ഒരു ഉദാഹരണമാണ്. സ്ട്രൈക്കർ എന്ന നിലയിൽ ഗോളുകളും പ്ലേ മേക്കർ എന്ന നിലയിൽ അസിസ്റ്റുകളും യഥേഷ്ടം മെസ്സിയിൽ നിന്നും ലഭിക്കുന്നത് നമുക്കിപ്പോൾ കാണാനാവുന്നുണ്ട്.

ലയണൽ മെസ്സിയുടെ മികവ് വിളിച്ചോതുന്ന ഒരു കണക്കുകൂടി പുറത്തുവന്നിട്ടുണ്ട്. അതായത് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടിക പ്രമുഖ ഫുട്ബോൾ നിരീക്ഷകരായ സ്‌ക്വാക്ക പുറത്ത് വിട്ടിരുന്നു.ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ലയണൽ മെസ്സി തന്നെയാണ്.

2018/19 സീസൺ മുതൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ബോക്സിന് പുറത്തുനിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 പേരുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. ഒന്നാം സ്ഥാനം നേടിയ ലയണൽ മെസ്സി 2018/19 സീസൺ മുതൽ ആകെ 29 ഗോളുകളാണ് നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് പ്രീമിയർ ലീഗ് താരമായ ജെയിംസ് മാഡിസൺ ആണ്.17 ഗോളുകളാണ് ഇദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. മെസ്സി തന്റെ എതിരാളികളെക്കാൾ എത്രയോ മുന്നിലാണ്. കൂടാതെ 15 ഗോളുകൾ നേടിയ ഒട്ടേറെ താരങ്ങൾ തൊട്ടു പിറകിലായികൊണ്ടു വരുന്നു.

1- ലയണൽ മെസ്സി(29 ഗോളുകൾ )2- ജെയിംസ് മാഡിസൺ(17 ഗോളുകൾ)3-റുസ്ലൻ മാലിനോവ്സ്ക്കി(15 ഗോളുകൾ)4-ഡ്രയിസ് മെർട്ടൻസ്(15)5-ജെയിംസ് വാർഡ് പ്രൗസ്(15)6-ഫാബിയാൻ റൂയിസ്(13 ഗോളുകൾ)7-ഹയൂങ്‌ മിൻ സൺ – (13)8-ഇയാഗോ അസ്പാസ്,(13)9-ഡി ബ്രൂയിന(12),10-ഡോമിനിക്കോ ബെറാർഡി(12)ഇങ്ങനെയാണ് കണക്കുകൾ പുറത്തുവന്നിട്ടുള്ളത്.

Rate this post