❝ചെൽസിക്കെതിരെ കളിയുടെ ഗതി മാറ്റിമറിച്ച ലൂക്ക മോഡ്രിച്ചിന്റെ മനോഹരമായ അസിസ്റ്റ്❞ |Luka Modric Assist

റയൽ മാഡ്രിഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് 36 കാരനായ ക്രോയേഷ്യൻ മിഡ്ഫീൽഡ് മാസ്റ്റർ ലോക മോഡ്രിച്. ഇന്നലെ ചെൽസിക്കെതിരെ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ താരം വഹിച്ച പങ്ക് വാക്കുകൾകൊണ്ട് വർണിക്കാവുന്നതിൽ അപ്പുറമായിരുന്നു.

ഇന്നലെ റയൽ മാഡ്രിഡ് തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ ബ്രസീലിയൻ യുവ താരം റോഡ്രിഗോക്ക് കൊടുത്ത മനോഹര പാസ് സാന്റിയാഗോ ബെർണബ്യൂവിനെ കോരിത്തരിപ്പിക്കുന്ന ഒന്ന് തന്നേയായിരുന്നു.മത്സരം 80 മിനുറ്റ്കൾ പിന്നിട്ടിരിക്കുന്നു 10 മിനുറ്റുകൾ മാത്രം ശേഷിക്കെ സാന്റിയാഗോ ബെർണബ്യൂയെ നിശബ്ദമാക്കി 3 ഗോളുകൾ സ്കോർ ചെയ്ത ചെൽസി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്ത് കൊണ്ടിരിക്കെ ഓപ്പോസിറ്റ് ഹാഫിൽ നിന്നും പന്തുമായി വന്ന പത്താം നമ്പർ ജേഴ്സി അണിഞ്ഞ ക്രോയേഷ്യൻ താരത്തിന്റെ ബൂട്ടിന്റെ ഔട്ട് സൈഡിൽ നിന്നും അതിമനോഹരമായ ഒരു ക്രോസ് തളികയിൽ എന്ന പോലെ ചെൽസി ഗോൾ മുഖത്തേക്ക് ഒഴുകിയിറങ്ങുകയാണ് .

സബ് ഇൻ ചെയ്ത് എത്തിയ റോഡ്രിഗോയുടെ ഫിനിഷിൽ മത്സരത്തിൽ ആദ്യമായി ചെൽസി ഗോൾ വല കുലുങ്ങുകയാണ്.ആ ഗോൾ പിറക്കുന്നത് വാക്കുകൾ കൊണ്ട് കൊണ്ട് വിവരിക്കാൻ പറ്റാത്ത റയൽ മാഡ്രിഡ് മധ്യ നിരയിലെ മാന്ത്രികന്റെ മികവിലാണ്. തളികയിൽ എന്ന പോലെ ക്രോയേഷ്യൻ വെച്ച് കൊടുത്ത ബോൾ ബ്രസീലിയൻ ഒരു മികച്ച ഫസ്റ്റ് ടൈം വോളിയിലൂടെ ചെൽസി വല ചലിപ്പിച്ചു റയലിന് സമനില നേടിക്കൊടുത്തു.

സ്പാനിഷ് തലസ്ഥാനത്ത് രാത്രി 3-2ന് തോറ്റെങ്കിലും 5-4 അഗ്രഗേറ്റ് വിജയം ഉറപ്പിച്ച് റയൽ മാഡ്രിഡ് സെമി ഫൈനലിൽ സ്ഥാനം പിടിച്ചു.96 മിനിറ്റിൽ കരിം ബെൻസെമയുടെ ഹെഡർ ലോസ് ബ്ലാങ്കോസിനെ അവസാന നാലിൽ എത്തിച്ചത് .തന്റെ ട്രോഫി കാബിനറ്റിൽ എന്തിനാണ് ബാലൺ ഡി ഓർ ഉള്ളതെന്ന് മോഡ്രിച്ച് ഫുട്ബോൾ ലോകത്തിന് ഒരിക്കൽ കൂടി കാണിച്ചുകൊടുത്തു.ലൂക്കാ മോഡ്രിച്ച് അസിസ്റ്റ് ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കണം എന്ന് പലരു അഭിപ്രായപ്പെട്ടു.

പ്രീ ക്വാർട്ടറിൽ പിഎസ്ജി ക്കെതിരെ റയലിന്റെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ മോഡ്രിച് ക്വാർട്ടറിലും ആ പ്രകടനം ആവർത്തിച്ചിരിക്കുകയാണ്.ലൂക്കാ മോഡ്രിച്ചിന്റെ ചടുലതയില്ലാതെയും ,മാജിക് ഇല്ലാതെയും ഇന്നലത്തെ വിജയം സാധ്യമാവില്ല എന്ന് മത്സരം കണ്ട ഏതൊരു ഫുട്ബോൾ ആരാധകനും മനസ്സിലാക്കാൻ സാധിക്കും. വിജയം മാത്രം ലക്ഷ്യംയെത്തിയ ചെൽസിക്കെതിരെ ഒരു 36 കാരൻ ഇനങ്ങനെയൊരു പ്രകടനം നടത്തുന്നത് ഒരു അത്ഭുതത്തോടെ മാത്രം നോക്കി കാണാൻ സാധിക്കു.അവിശ്വസനീയമായ ഡ്രൈവും ഫിറ്റ്നസും ആണ് ക്രോയേഷ്യൻ മിഡ്ഫീൽഡറെ ഈ പ്രായത്തിലും കളിക്കളത്തിൽ ഉയർന്ന തലത്തിൽ മികവ് കട്ടി കൊണ്ട് പോകാൻ സഹായിക്കുന്നത്.

മോഡ്രിച്ച് ക്ലബിലെ തന്റെ 10 വർഷത്തെ വാർഷികത്തോട് അടുക്കുകയാണ്, സീസൺ അവസാനത്തോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുമെങ്കിലും 36 കാരൻ ഒരു വര്ഷം കൂടി റയലിൽ തുടരാൻ സാധ്യതയുണ്ട്.റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുന്നത് ഇപ്പോഴും ഈ 36 കാരൻ തന്നെയാണ്.ഫെഡെ വാൽവെർഡെ അല്ലെങ്കിൽ എഡ്വാർഡോ കാമാവിംഗ പോലുള്ള കഴിവുള്ള ചെറുപ്പക്കാർ ഉയർന്നുവന്നിട്ടും ടീമിലെ തർക്കമില്ലാത്ത സ്റ്റാർട്ടറാണ് മോഡ്രിച്. 36 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.

Rate this post