ക്രിസ്റ്റ്യാനോ റൊണാൾഡോ -ലയണൽ മെസ്സി പോരാട്ടത്തിന് 2 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ ഇപ്പോഴും സൗദി അറേബ്യയിലെ സൂപ്പർ താരത്തിന്റെ ആദ്യ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എഫ്‌എ ചുമത്തിയ രണ്ട് ഗെയിം സസ്‌പെൻഷൻ മൂലം ഇതുവരെയായിട്ടും അൽ നസ്ർ ജേഴ്സിയിൽ 37 കാരന് ആദ്യ മത്സരം കളിയ്ക്കാൻ സാധിച്ചിട്ടില്ല.

വാർഷിക റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 19 ന് അൽ നാസർ, അൽ ഹിലാൽ ക്ലബ്ബുകളുടെ സംയുക്ത ടീമും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ക്കെതിരെ ജനുവരി 19 ന് സൗഹൃദ മത്സരം കളിക്കാൻ ഒരുങ്ങുകയാണ്.ക്രിസ്റ്റ്യാനോ പിഎസ്ജിക്കെതിരെ സൗദിയിലെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവർക്കെതിരെ കളത്തിലിറങ്ങുന്നത് കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

ESPN-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 68,000 ശേഷിയുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് ടിക്കറ്റ് വാങ്ങാൻ താൽപ്പര്യമുള്ള ആരാധകരിൽ നിന്ന് 2 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി സൗദി പ്രോ ലീഗ് ടീമുകളും പിഎസ്ജിയും തമ്മിലുള്ള എക്സിബിഷൻ മത്സരത്തിന്റെ സംഘടനയോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു.അടുത്ത വ്യാഴാഴ്ചത്തെ സൗഹൃദ മത്സരത്തിന് ടിക്കറ്റ് കിട്ടാതെ വലഞ്ഞ ആരാധകരിൽ പലരും ടിക്കറ്റ് ലഭിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ്.

ഗെയിമിന് 5 ദിവസം ബാക്കിനിൽക്കെ ഇനിയും ആവശ്യക്കാർ കൂടുമെന്നുറപ്പാണ്. നീണ്ട നാളുകൾക്ക് ശേഷമാണ് മെസ്സിയും റൊണാൾഡോയും നേർക്ക് നേർ ഏറ്റുമുട്ടുന്നത് കാണാനുള്ള അവസരം ആരാധകർക്ക് വരുന്നത്.

Rate this post