തന്റെ സ്വപ്ന ക്ലബ്ബിലെത്തിയ സോഫിയാൻ അംറബത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലേക്ക് എന്ത് കൊണ്ടുവരാൻ സാധിക്കും ? |Sofyan Amrabat

ഖത്തർ ലോകകപ്പിൽ മൊറോക്കക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത മിഡ്ഫീൽഡർ സോഫിയാൻ അംറബത്തിന് രണ്ട് ട്രാൻസ്ഫർ ജാലകങ്ങൾ ഏതാണ്ട് മുഴുവനായും എടുത്തിട്ടാണ് വലിയ ട്രാൻസ്ഫർ ലഭിച്ച് ബിഗ് ക്ലബ്ബിലേക്ക് പോവാൻ സാധിച്ചത്. സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറിൽ ഫിയോറന്റീനയിൽ നിന്ന് ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അംറബത്ത് ചേർന്നു.

27-കാരൻ തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള മികച്ച സീസൺ ആയിരുന്നു താരത്തിന് കടന്നു പോയത്.ഫിയോറന്റീനയുടെയും മൊറോക്കയുടെയും ജേഴ്സിൽ ടീമിനായി 100 % ആത്മാർത്ഥത്തോടെയാണ് അംറബത്ത് കളിക്കുന്നത്. ദീപ് ലയിങ് മിഡ്ഫീൽഡിൽ കളിക്കാൻ ഒരു താരത്തിന് വേണ്ടതെല്ലാം മൊറോക്കനിലുണ്ട്.2022-ൽ ഖത്തറിൽ നടന്ന വേൾഡ് കാപ്പിലാണ് കൂടുതൽ ഫുട്ബോൾ ആരാധകരും അംറബത്തിന്റെ പ്രതിഭയെ തിരിച്ചറിയയുന്നത്.

സെമിഫൈനൽ വരെയുള്ള കുതിപ്പിൽ മൊറോക്കയുടെ ഹൃദയമായിരുന്നു മൊട്ടത്തലയൻ.90 ആം മിനുട്ടും മൈതാനത്ത് ഒരേ താളത്തോടെയും ശാരീരിക ക്ഷമതയോടും കളിച്ച അംറബത്ത് ഏറ്റവും മികച്ച താരങ്ങളെ വരെ വരച്ച വരയിൽ നിർത്തി.ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയ്‌ക്കെതിരായ ടാക്കിൾ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധയിൽപ്പെടുത്തി.അദ്ദേഹം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗ്രൗണ്ട് കവർ ചെയ്തു.81.4 കിലോമീറ്റർ (50 മൈലിലധികം മാത്രം) കവർ ചെയ്തു.ക്രൊയേഷ്യയോട് മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫിൽ 2-1 ന് തോറ്റ് അറ്റ്‌ലസ് ലയൺസ് നാലാമതായി ഫിനിഷ് ചെയ്തതടക്കം ഏഴു മത്സരങ്ങൾ താരം കളിച്ചു.

മധ്യനിരക്കാരന്റെ 22 ടാക്‌ലുകളും ഇന്റർസെപ്‌ഷനുകളും 10 ക്ലിയറൻസുകളും അദ്ദേഹം എത്രത്തോളം പ്രതിരോധത്തിൽ കാര്യക്ഷമനായിരുന്നുവെന്ന് കാണിക്കുന്നു.ടാക്കിളുകൾക്കും ന്റർസെപ്‌ഷനുകൾക്കും ടൂർണമെന്റിൽ അദ്ദേഹം അഞ്ചാം റാങ്ക് നേടി; ഫ്രാൻസിന്റെ ഔറേലിയൻ ചൗമേനി, അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് (ഇരുവരും 25), ക്രൊയേഷ്യ ജോഡികളായ ലൂക്കാ മോഡ്രിച്ച് (27), മറ്റെയോ കൊവാസിച്ച് (28) എന്നിവർ മാത്രമാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.2022 ലോകകപ്പിൽ അംറബത്ത് കാണിച്ചുതന്ന ഓഫ് ബോൾ ഗുണങ്ങൾ സീരി എ ആരാധകർ ആഴ്ച തോറും കാണുന്നതാണ്.

ഫിയോറന്റീന കോച്ച് വിൻസെൻസോ ഇറ്റാലിയാനോ നിയന്ത്രിക്കുന്നതും കൈവശം വയ്ക്കുന്നതുമായ ശൈലിയാണ് ഇഷ്ടപ്പെടുന്നത്.തന്റെ ക്ലബിനായി അംറബത് ഏറ്റവും ഡീപ്പായി കളിക്കുന്നു, ബിൽഡപ്പിൽ സെന്റർ ബാക്കുകളിൽ നിന്ന് നിരന്തരം പന്ത് സ്വീകരിക്കുന്നു.സമ്മർദത്തിലും ടേണിലും പന്ത് സ്വീകരിക്കാനുള്ള അംറബത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ അംറബത്തിന്റെ പോലെയുള്ള ഒരു മിഡ്ഫീല്ഡറുടെ ആവശ്യം ഉണ്ടെന്നു 100 % ഉറപ്പിച്ചു പറയാം. ബ്രസീലിയൻ താരം കസ്‌മിറോയുടെ ബാക്ക് അപ്പായോ ആ സ്ഥാനം ഏറ്റെടുക്കാനോ കഴിവുള്ള താരമാണ് മൊറോക്കൻ.

Rate this post