ഉത്തേജകമരുന്ന് ഉപയോഗിച്ചു; ലോകകപ്പ് നേടിയ അർജന്റീന താരത്തിന് രണ്ട് വർഷം വരെ വിലക്കിനുള്ള സാധ്യത|Papu Gómez has been suspended for two years

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ ലോകകപ്പ് കിരീടം ഉയർത്തിയ അർജന്റീന ദേശീയ ടീമിലെ താരമായ പപ്പു ഗോമസിന് ഫുട്ബോളിൽ നിന്നും രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തതിനാലാണ് സൂപ്പർതാരത്തിനെ ഫുട്ബോളിൽ നിന്നും രണ്ടു വർഷത്തേക്ക് വിലക്കാൻ ഒരുങ്ങുന്നത്.

സ്പാനിഷ് ക്ലബ്ബായ സേവിയ്യയിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബിലേക്ക് കൂടുമാറിയ താരം ഡ്രഗ്സ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ഫുട്ബോളിൽ നിന്നും വിലക്ക് ഏർപ്പെടേണ്ടി വന്നത്. പപ്പു ഗോമസിന്റെ വിലക്കിനെ സംബന്ധിച്ചുള്ള ഒഫീഷ്യൽ വാർത്ത ഉടൻതന്നെ വരുമെന്നാണ് കരുതപ്പെടുന്നത്. പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ തന്റെ മക്കളുടെ അസുഖത്തിനുള്ള സിറപ്പ് കുടിച്ചതാണ് ടെസ്റ്റ് പോസിറ്റീവ് ഫലം ലഭിക്കാൻ കാരണമെന്ന് പപ്പു ഗോമസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വാക്കുകൾ. സ്പാനിഷ് ക്ലബ്ബിൽ താരം കളിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ അരങ്ങേറുന്നത്. ഓഗസ്റ്റ് മാസത്തിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുമായി വേർപിരിഞ്ഞ താരം പിന്നീട് ഇറ്റാലിയൻ ക്ലബ്ബിലേക്ക് കൂടുമാറിയിരുന്നു.

ഫിഫ ലോകകപ്പ് കിരീടം നേടിയ പപ്പു ഗോമസിന് ഫുട്ബോളിൽ നിന്നും രണ്ടു വർഷത്തെ വിലക്കാണ് ലഭിക്കാൻ പോകുന്നത്. ഫിഫ ലോകകപ്പിൽ കിരീടം ഉയർത്തിയ പപ്പു ഗോമസിന് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ എല്ലാം നഷ്ടപ്പെടും. മാത്രമല്ല 35കാരനായ താരത്തിന്റെ കരിയറിന്റെ അവസാന വർഷങ്ങളിലെ പ്രധാനപെട്ട വർഷങ്ങൾ ആണ് നഷ്ടപ്പെടാൻ പോകുന്നത്.

4.1/5 - (40 votes)
Argentina