ഉത്തേജകമരുന്ന് തെളിഞ്ഞത് ലോകകപ്പിന് മുൻപ്, സൂപ്പർ താരം വിരമിച്ചേക്കും
2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിജയിച്ചതിന് പിന്നാലെ കളിയിൽ അർജന്റീനയുടെ വിംഗർ ആയ ‘പപ്പു ഗോമസ് ‘എന്നറിയപ്പെടുന്ന അലജാൻഡ്രോ ഗോമസ് നിരോധിത പദാർത്ഥo ഉപയോഗിച്ചതിന് രണ്ട് വർഷത്തേക്ക് വിലക്കിയതായി പ്രസിദ്ധ ക്ലബ്ബായ എ സി മോൻസ വെള്ളിയാഴ്ച അറിയിച്ചിരുന്നു.ഇതിനെ സംബന്ധിച്ചിട്ടുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത്.
എ സി മോൻസ യുടെ ഒഫീഷ്യൽ പോസ്റ്റിലൂടെ ആയിരുന്നു അർജന്റീന താരമായ പപ്പു ഗോമസിനെ ഉത്തേജക ഗണത്തിൽ പെടുന്ന “ടർബ്യൂട്ടാലിൻ “- എന്ന പദാർത്ഥം ഉപയോഗിച്ചു എന്ന പേരിൽ കുറ്റാരോപിതനാക്കിയത്.ടെർബ്യൂട്ടാലിൻ ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരു തരം മരുന്നാണ്. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ വഴിയായിരുന്നു വാർത്ത എ സി മോൻസക്ക് ലഭിച്ചത്.
എന്നാൽ അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചു:”ഇത് ഒരു ഗാർഹിക അപകടമാണെന്നും, താൻ തേനും നാരങ്ങയും അടങ്ങിയ ഒരു സിറപ്പാണ് എന്ന് കരുതിയാണ് അത് കഴിച്ചത് എന്നും, ചുമയെ തുടർന്നാണ് അത് കഴിക്കാനിടയായത് എന്നും,ആ സിറപ്പിൽ ടെർബ്യൂട്ടാലിൻ പോലുള്ള നിയമവിരുദ്ധ മയക്കുമരുന്ന് ഉണ്ടെന്ന് ഒരിക്കലും കരുതിയില്ലെന്നും “അദ്ദേഹം പറഞ്ഞിട്ടുണ്ട് . ചുമ മൂലം അതിരാവിലെ കഴിച്ച മരുന്ന് വാങ്ങിയതിന്റെ തെളിവ് അദ്ദേഹത്തിന്റെ പക്കലുണ്ട്.എന്നാൽ ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് കളിയിൽ രണ്ടുവർഷത്തെ വിലക്കുണ്ടായിരിക്കും എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്.
🚨 What Papu Gomzez is saying, exclusive by @DiarioOle:
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2023
– He confirms that it was a domestic accident, that he took a syrup, which he thought was honey and lemon and not that it had an illegal drug such as terbutaline
– He found out about the positive (from tests he took before…
ഖത്തർ ലോകകപ്പിന് മുമ്പ് നടന്ന പരിശോധനയിൽ നിന്നാണ് നിയമവിരുദ്ധമായ ഈ മരുന്ന് അദ്ദേഹം ഉപയോഗിച്ചതായി അറിയാൻ സാധിച്ചത്. കഴിഞ്ഞമാസമായിരുന്നു സീ രി എ യിൽ നിന്നുള്ള ഇറ്റാലിയൻ ക്ലബ്ബിൽ അദ്ദേഹം കോൺട്രാക്ട് സൈൻ ചെയ്യുന്നത്.ഇറ്റാലിയൻ ഫെഡറേഷനിൽ നിന്നുള്ള വിലക്കിനെ തുടർന്നുള്ള തീരുമാനങ്ങൾ സജീവമായാൽ അദ്ദേഹം ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് അറിയിച്ചിട്ടുണ്ട്.തന്റെ സ്പാനിഷ് അഭിഭാഷകർ നിർദ്ദേശിച്ച നിയമ നടപടികൾക്കായി കാത്തിരിക്കുകയാണ് അർജന്റീന താരമായ പപ്പു ഗോമെസ്.
(🌕) Papu Gomez will RETIRE from football if his sanction will be active for Italian federation. @gastonedul 🇮🇹⚠️ pic.twitter.com/zm6i0g4ejK
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2023