മെസ്സി, റൊണാൾഡോ, നെയ്മർ പോലുള്ളവരെ റഫറിമാർ സംരക്ഷിക്കണം ; കൂമാൻ

ബാഴ്സയുമായിട്ടുള്ള പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ കളിക്കാത്തതിൽ നിർരാശ പ്രകടിപ്പിച്ചു കൂമാൻ.

പി.എസ്.ജിയുടെ സൂപ്പർ താരമായ നെയ്മർക്ക് പരിക്ക് പറ്റിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൂമാൻ. ലോകോത്തര നിലവാരമായുള്ള താരങ്ങളെ സംരക്ഷിക്കേണ്ട കടമ മത്സരം നിയന്ത്രിക്കുന്നവർക്കുണ്ടെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.

“ഇങ്ങനെയുള്ള കളിക്കാരെ നിങ്ങൾ സംരക്ഷീക്കേണ്ടതുണ്ട്.” ഒരു അഭിമുഖത്തിൽ കൂമാനോട് നെയ്മറെ പറ്റി ചോദിച്ചപ്പോൾ പരിശീലകൻ പ്രതികരിച്ചതിങ്ങനെ.

“നെയ്മറെയും മെസ്സിയെയും റൊണാൾഡോയെയും പോലുള്ള താരങ്ങളെ നാം ശ്രദ്ധിക്കേണ്ടതുണ്ട്, അവരല്ലേ ഈ കളിയെ ആസ്വാദകരമാക്കുന്നത്. അതുകൊണ്ട് തന്നെ റഫറിമാർ അവരെ സംരക്ഷിക്കണം.”

കെയ്നിനെതിരെയുള്ള ഫ്രഞ്ച് കപ്പ് മത്സരത്തിൽ 59ആം മിനിറ്റിലായൊരുന്നു നെയ്മർ പരിക്കേറ്റു പുറത്തുപോയത്. മത്സരത്തിൽ കീൻ നേടിയ ഒരേയൊരു ഗോളിന്റെ ബലത്തിൽ പി.എസ്.ജി ജയിച്ചിരുന്നു.

തന്റെ സൂപ്പർ താരത്തിന്റെ സേവനം ഒരിക്കൽ നഷ്ടപെട്ട മൗറിശ്യോ പൊറ്റച്ചിനോക്ക് താരത്തിന്റെ സേവനം ഒരിക്കൽ കൂടി നഷ്ടമായതോടെ കാര്യങ്ങളെ തന്റേതായ രീതിയിൽ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

Rate this post