” പരിക്കും സസ്‌പെൻഷനും കൊണ്ട് വലഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ” ; ഈ പ്രതിസന്ധി മുന്നോട്ടുള്ള യാത്രക്ക് തടസ്സമാവുമോ ?

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ നേരിട്ട ദയനീയ തോൽവി ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു. കേരള ടീമിന്റെ എല്ലാ ദൗര്ബല്യങ്ങളും പ്രകടമായ മത്സരത്തിൽ ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ നിലവാരം പുറത്തെടുക്കാനായില്ല. പ്രതിരോധത്തിലും മുന്നേറ്റനിരയിലും ബ്ലാസ്റ്റേഴ്‌സ് ഒരു പോലെ പരാജയപെടുതുന്ന കാഴ്ചയാണ് നാം കണ്ടത്. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകത്തുകയും ചെയ്തു. പ്രധാന താരങ്ങളുടെ പരിക്കുകളും സസ്‌പെൻഷനും ബ്ലാസ്റ്റേഴ്സിന്റെ തോൽ‌വിയിൽ വലിയ പങ്കു വഹിച്ചു.

സീസണിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് കെ.പി. രാഹുലും പിന്നാലെ ഒന്നാം ഗോളി ആല്‍ബിനൊയും ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റോയും , കഴിഞ്ഞ മത്സരത്തിൽ നിഷ് കുമാറിനും ,ഹോർമിപാമിനും പരിക്കേറ്റു. നാളെ ഈസ്റ്റ് ബംഗാളിനെതിരെ നിഷ് കുമാർ ഇറങ്ങാനുള്ള സാധ്യത കാണുന്നുണ്ട്.മുന്‍ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ശക്തി കേന്ദ്രം ആയിരുന്ന ഹോർമിപാം നിയുള്ള മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഗോൾ കീപ്പർ ഗിൽ ഒഴികെ പകരമെത്തിയ താരങ്ങളാരും പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയിട്ടില്ല. രാഹുൽ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്ന സൂചന കഴിഞ്ഞ മത്സരത്തിന് മൂന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയിരുന്നു.

ജംഷഡ്പുരിനെതിരേയ മത്സരത്തിനിടെ മഞ്ഞക്കാര്‍ഡ് കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹര്‍മന്‍ജോത് ഖബ്രയും മാര്‍ക്കോ ലെസ്‌കോവിച്ചും തിങ്കളാഴ്ച ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങില്ല. ഇരുവര്‍ക്കും ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനുള്ളതിനാലാണിത്. സീസണില്‍ ഇതുവരെ ഇരുവരും ആകെ വഴങ്ങിയ മഞ്ഞ കാര്‍ഡുകളുടെ എണ്ണം നാലായി. കൊവിഡിനുശേഷം കളിച്ച മൂന്ന് മത്സരങ്ങള്‍ക്കിടെ നാല് മുന്‍നിര കളിക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിട്ടതും ബ്ലാസ്റ്റേറ്റ്സിന് വലിയ തിരിച്ചടിയാവും നൽകുക.

കഴിഞ്ഞ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ തോൽ‌വിയിൽ ഏറ്റവും പഴികേട്ടത് പ്രതിരോധ താരങ്ങൾക്കാണ്. ഈസ്റ്റ് ബംഗാളിനെതിരെ ഹോർമിപാം , ലെസ്‌കോവിച്ചില്ലാതെ ഇറങ്ങുമ്പിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രാധാന്യം പ്രതിരോധ നിരക്ക് കൊടുക്കണം. അവസാന മൂന്നു മത്സരങ്ങളിൽ അഞ്ചു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കോവിഡിന് ശേഷം സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ ലീഗിലെ ആദ്യ പകുതിയിൽ ലെസ്‌കോ- ഹോർമി കൂട്ടുകെട്ട് ലീഗിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു.ഇവരുടെ അഭാവത്തിൽ മൂന്നു പുതിയ താരങ്ങൾ നാളെ ബ്ലാസ്റ്റേഴ്സിൽ ഇടം പിടിക്കും. പ്രതിരോധ നിരയിലെ പ്രതിസന്ധി പരിശീലകൻ ഇവാൻ എങ്ങനെ മറികടക്കും എന്ന് കണ്ടറിഞ്ഞു കാണാം.

Rate this post