എന്ത് വിലകൊടുത്തും ബാഴ്സലോണ സൂപ്പർതാരത്തെ പൊക്കാൻ ഒരുങ്ങി പിഎസ്ജി
സൂപ്പർ താരം എംബാപ്പെയുമായി ഉടക്കിയ പിഎസ്ജി എംബാപ്പെയെ വിൽക്കാൻ ശ്രമിക്കുന്നതോടൊപ്പം എമ്പാപ്പേയ്ക്ക് പകരക്കാരനെ ടീമിലെത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ റാസ്മസ് ഹൊയ്ലുണ്ടിന് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാനാണ് കൂടുതൽ സാധ്യത.
അതിനാൽ പിഎസ്ജി മറ്റൊരു ഓപ്ഷൻ കൂടി കണ്ടെത്തുന്നുണ്ട്. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സ താരം ഓസ്മാൻ ഡെമ്പെലെയെയാണ് ഫ്രഞ്ച് ക്ലബ് ലക്ഷ്യമിടുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കാൻ ബുദ്ധിപൂർവമായ നീക്കമാണ് പിഎസ്ജി നടത്തുന്നത്. താരത്തിന്റെ റിലീസ് ക്ലോസ് 50 മില്യനാണ്. എന്നാൽ ഈ റിലീസ് ക്ലോസിന്റെ കരാർ ജൂലായ് 30 ന് അവസാനിക്കും.
അതിനാൽ റിലീസ് ക്ലോസിന്റെ അവസാന ദിവസങ്ങളിൽ ഡെമ്പെലെയ്ക്ക് വേണ്ടി ബിഡ് സമർപ്പിക്കാനാണ് പിഎസ്ജിയുടെ ലക്ഷ്യം.അതേ സമയം ഡെമ്പെലെയ്ക്ക് ബാഴ്സയിൽ തുടരാനാണ് താല്പര്യം. എന്നാൽ താരത്തിന്റെ കാര്യത്തിൽ ക്ലബ് സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്.2017 ലാണ് ജർമൻ ക്ലബ് ബോറുസിയ ഡോർട്ട്മുണ്ടിൽ നിന്നും താരത്തെ ബാഴ്സ സ്വന്തമാക്കുന്നത്.
Paris Saint-Germain started contacts to potentially activate Ousmane Dembélé release clause, €50m until July 31 🔴🔵
— Fabrizio Romano (@FabrizioRomano) July 28, 2023
The possibility is being discussed, as @FabriceHawkins @Santi_J_FM called.
Nothing done as of now.
Dembélé position will be crucial. Barça, offering new deal. pic.twitter.com/ExYPGhgqje
അന്ന് വലിയ പ്രതീക്ഷകളോടെ നെയ്മർക്ക് പകരക്കാരാനായാണ് ബാഴ്സ ഡെമ്പെലെയെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് കാരണം താരത്തിന് ഇത് വരെ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.
Breaking: PSG are set to complete a stunning deal to sign Ousmane Dembélé from Barcelona, sources have told ESPN's @LaurensJulien. pic.twitter.com/LB4J4ch0dO
— ESPN FC (@ESPNFC) July 28, 2023