ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക് | Paul Pogba

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോൾ പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക്.സെപ്റ്റംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യുവന്റസ് താരമായ പോഗ്ബയെ താൽകാലികമായി സസ്പെൻഡ് ചെയ്തിരുന്നു.തുടർന്നുള്ള അന്വേഷണത്തിലും വിചാരണയ്ക്കും ഒടുവിലാണ് ഫ്രഞ്ച് താരത്തിന് നാല് വർഷം ഫുട്ബോളിൽ നിന്നും വിലക്കേർപ്പെടുത്താൻ തീരുമാനമായിരിക്കുന്നത്.

പോഗ്ബയ്ക്ക് ഫുട്ബോളിൽ നിന്ന് ഒരു നീണ്ട വിലക്ക് നേരിടേണ്ടിവരുമെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.ഡിസംബറിൽ ഉത്തേജകവിരുദ്ധ പ്രോസിക്യൂട്ടർമാർ യുവൻ്റസ് മിഡ്ഫീൽഡർക്ക് പരമാവധി 4 വർഷത്തെ വിലക്ക് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഫ്രഞ്ച് താരത്തിന് ഏർപ്പെടുത്തിയ പുതിയ വിലക്കിൽ യുവന്റസ് ഇതുവരെ പ്രതികരണം നടത്തിട്ടില്ല. എന്നാൽ തങ്ങളുടെ മധ്യനിര താരത്തിന് വിലക്ക് ലഭിക്കുമെന്ന് ഇറ്റാലിയൻ ക്ലബ് നേരത്തെ തന്നെ ധാരണയുണ്ടെന്നാണ് സ്കൈ സ്പോർട്സ് ഇറ്റലി റിപ്പോർട്ട് ചെയ്യുന്നത്.

നാല് വർഷത്തെ വിലക്ക് ഫിഫ ലോകകപ്പ് ജേതാവിൻ്റെ കരിയർ അവസാനിപ്പിച്ചേക്കും. റഷ്യയിൽ നടന്ന ഫിഫ ലോകകപ്പ് 2018ൻ്റെ ഫൈനലിൽ ലൂക്കാ മോഡ്രിച്ചിൻ്റെ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഫ്രാൻസ് കിരീടം നേടിയപ്പോൾ 30-കാരൻ സ്കോർ ചെയ്തിരുന്നു.2012-16 കാലയളവിൽ യുവൻ്റസിനായി 178 മത്സരങ്ങൾ പോഗ്ബ കളിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വീണ്ടും യുവൻ്റസിലേക്ക് ചേക്കേറിയതു മുതൽ പരിക്കുകളാൽ വിഷമിച്ച പോഗ്ബയ്ക്ക് കാൽമുട്ടിന് പരിക്കേറ്റതിനാൽ 2022 ലോകകപ്പ് നഷ്ടമായി.

ഈ സീസണിൽ യുവൻ്റസിനായി പോഗ്ബ രണ്ട് മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ ആറ് സീരി എ മത്സരങ്ങളിൽ മാത്രമാണ് പോഗ്ബ ബിയാൻകോനേരിക്ക് വേണ്ടി കളിച്ചത്.ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലിന്റെ (നാഡോ) തീരുമാനത്തിനെതിരെ പോഗ്ബ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്.

Rate this post