പോൾ പോഗ്ബയും സൗദിയിലേക്കോ ? : ഫ്രഞ്ച് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ രണ്ട് സൗദി ക്ലബ്ബുകൾ|Paul Pogba
യുവന്റസ് താരം പോൾ പോഗ്ബ സൗദി പ്രോ ലീഗിലേക്ക്.യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൗദിയുടെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. 30 കാരനായ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ രണ്ട് സൗദി ക്ലബ്ബുകൾ താത്പര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ഗസറ്റ ഡെല്ലോ സ്‌പോർട് പ്രകാരം പോൾ പോഗ്ബ സൗദി പ്രോ ലീഗിലേക്കുള്ള നീക്കം പരിഗണിച്ചേക്കും. രണ്ട് വമ്പൻ ക്ലബ്ബുകളായ അൽ-അഹ്‌ലിയും അൽ-ഇത്തിഹാദും അവരുടെ ട്രാൻസ്ഫർ വിൻഡോ സെപ്തംബർ 7 ന് അവസാനിക്കുന്നതിന് മുമ്പ് ഫ്രഞ്ച് താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. യുവന്റസിൽ തുടരാൻ പോഗ്ബ തയ്യാറാണ്, എന്നാൽ അദ്ദേഹത്തിന്റെ കനത്ത വേതനം കാരണം ക്ലബ്ബ് അദ്ദേഹത്തെ ഓഫ് ലോഡ് ചെയ്യാൻ നോക്കുകയാണ്.
എംപോളിക്കെതിരായ യുവന്റസിന്റെ സീരി എ മത്സരത്തിൽ പോൾ പോഗ്ബക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്.ആഗസ്റ്റ് 27 ന് ബൊലോഗ്‌നയ്‌ക്കെതിരെ നീണ്ട പരിക്കിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയ പോഗ്ബ, ഞായറാഴ്ച എംപോളിക്കെതിരായ സീരി എ പോരാട്ടത്തിനുള്ള യുവന്റസ് ടീമിന്റെ ഭാഗമായിരുന്നു, മത്സരത്തിന്റെ 62-ാം മിനിറ്റിൽ പകരക്കാരനായി കൊണ്ടുവന്നു. യുവന്റസ് 2-0 ന് ജയിച്ച ഗെയിമിന് ശേഷം, ഫ്രഞ്ച് മിഡ്ഫീൽഡർ നടുവേദനയെക്കുറിച്ച് പരാതിപ്പെട്ടതായും പരിക്കിന്റെ തീവ്രത നിർണ്ണയിക്കാൻ വരും ദിവസങ്ങളിൽ പരിശോധനകൾ നടത്തുമെന്നും മാനേജർ മാസിമിലിയാനോ അല്ലെഗ്രി വെളിപ്പെടുത്തി.
🚨 Paul Pogba will remain at Juventus this summer despite offers from Saudi Arabia. ⚫⚪🇫🇷 #Juventus
— João Miguel (@JoaoMiguel_TS) September 1, 2023
Understand Pogba turned down 4 offers in the last month from Saudi Arabia and Qatar. #DeadlineDay pic.twitter.com/5yDkwA7JpF
യൂറോ 2024 ലക്ഷ്യമിടുന്ന ഫ്രഞ്ച് ടീമിൽ നിന്ന് പോൾ പോഗ്ബ പുറത്താണ്. പോൾ പോഗ്ബയെ ഒഴിവാക്കിയതിനെ ക്കുറിച്ച് ദിദിയർ ദെഷാംപ്‌സ് പറഞ്ഞു. “ഞാൻ അവനിൽ വിശ്വസിക്കുന്നു, അവന്റെ മികച്ച നിലവാരം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവിൽ അദ്ദേഹത്തിന് മനസ്സും അനുഭവവുമുണ്ട്. അവൻ തന്റെ മികച്ച നില കണ്ടെത്തുകയാണെങ്കിൽ, അവൻ വീണ്ടും ഫ്രാൻസ് തടീമിൽ എത്തും”.