ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിൽ നിന്ന് പൗലോ ഡിബാല പരിക്കേറ്റ് പുറത്ത്
ഞായറാഴ്ച കാഗ്ലിയാരിക്കെതിരെ 4-1ന് ജയിച്ച എഎസ് റോമയ്ക്ക് കളിയുടെ നാൽപ്പതാം മിനിറ്റിൽ ഡിബാല പരിക്കേറ്റ് പുറത്ത് പോയി. സ്‌കൈ സ്‌പോർട് പറയുന്നതനുസരിച്ച്, ഡിബാലയ്ക്ക് ഇടത് കാൽമുട്ടിൽ ഉളുക്ക് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങളിലും പരിക്ക് കാരണം ഡിബാല ടീമിൽ ഉൾപ്പെട്ടിരുന്നില്ല. നിർഭാഗ്യവശാൽ ഇത്തവണയും അർജന്റീന ടീമിനൊപ്പം ഡിബാല ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം വിയ്യാറയലിന്റെ റൈറ്റ് വിങ് ബാക് കളിക്കുന്ന താരം യുവാൻ ഫോയതിനും പരിക്കുപറ്റി ടീമിൽ നിന്നും പുറത്തുപോയി.പകരക്കാരനായി ഫ്രഞ്ച് ലീഗിലെ ലെൻസിൽ കളിക്കുന്ന ഫകുണ്ടോ മെദിനയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
അർജന്റീന ദേശീയ ടീം ഒക്ടോബർ 12-ന് പരാഗ്വേയും 17-ന് പെറുവുമായി കളിക്കും, രണ്ടും ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഉള്ളത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് 6 പോയിന്റ്മായി പോയിന്റ് ടേബിളിൽ മുൻപന്തിയിൽ തന്നെ അർജന്റീനയുണ്ട്.ഈ വരുന്ന രണ്ട് മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ഇതാ:
ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല) ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്) ജുവാൻ മുസ്സോ (അറ്റലാന്റ) വാൾട്ടർ ബെനിറ്റസ് (PSV)
ഡിഫൻഡർമാർ:ഫാകുണ്ടോ മദീന (RC ലെൻസ്)ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്)നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്) പെസെല്ല (റിയൽ ബെറ്റിസ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)മാർക്കോ പെല്ലെഗ്രിനോ (എസി മിലാൻ)മാർക്കോസ് അക്യൂന (സെവില്ല)നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)ലൂക്കാസ് എസ്ക്വിവൽ (അത്‌ലറ്റിക്കോ പരാനൻസ്)
Paulo Dybala and Juan Fotyh have been ruled out of the Argentina national team's squad for the 2026 World Cup Qualifiers upcoming games due to injury.#ArgentinaNT pic.twitter.com/DAO7R4imzO
— Selección Argentina in English (@AFASeleccionEN) October 8, 2023
മിഡ്ഫീൽഡർമാർ:ലിയാൻഡ്രോ പരേഡെസ് (എഎസ് റോമ) ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)എൻസോ ഫെർണാണ്ടസ് (ചെൽസി) റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)എക്‌സിക്വൽ പലാസിയോസ് (ബേയർ ലെവർകുസെൻ) കാർലോസ് അൽകാരാസ് (സൗതാംപ്ടൺ)ജിയോവാനി ലോ സെൽസോ (ടോട്ടനം ഹോട്സ്പർ)അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ)തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)ബ്രൂണോ സപെല്ലി (അത്‌ലറ്റിക്കോ പരാനൻസ്)
ഫോർവേഡുകൾ: ലയണൽ മെസ്സി (ഇന്റർ മിയാമി)ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ)ഫാകുണ്ടോ ഫാരിയാസ് (ഇന്റർ മിയാമി)ലൂക്കാസ് ബെൽട്രാൻ (ഫിയോറന്റീന)അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)ലൂക്കാസ് ഒകാമ്പോസ് (സെവില്ല)