അർജന്റീനയുടെ രണ്ട് സൂപ്പർ താരങ്ങൾ പരിശീലനം നടത്തിയത് തനിച്ച്

ഹോണ്ടുറാസിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ സ്‌കലോണിയുടെ അർജന്റീനയുള്ളത്. അമേരിക്കയിലെ മിയാമിയിൽ വെച്ചാണ് ഈ മത്സരം നടക്കുക. വരുന്ന 24ആം തീയതിയാണ് അർജന്റീനയും ഹോണ്ടുറാസും തമ്മിൽ ഏറ്റുമുട്ടുക.

ഈ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ ഒട്ടുമിക്ക താരങ്ങളും അർജന്റീനയുടെ ടീമിനൊപ്പം ജോയിൻ ചെയ്ത് പരിശീലനം നടത്തിയിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ പരിശീലന മൈതാനത്ത് വെച്ചാണ് അർജന്റീന പരിശീലനം നടത്തുന്നത്. എന്നാൽ രണ്ട് താരങ്ങൾ ഇപ്പോൾ ടീമിനൊപ്പം ചേരാതെ വ്യക്തിഗതമായി അഥവാ തനിച്ചാണ് പരിശീലനം നടത്തുന്നത്.

സൂപ്പർ താരം പൗലോ ഡിബാല, ഗോൾകീപ്പർ ഫ്രാങ്കോ അർമാനി എന്നിവരാണ് തനിച്ച് പരിശീലനം നടത്തിയിട്ടുള്ളത്.അർജന്റൈൻ ഫുട്ബോൾ നിരീക്ഷകനായ റോയ് നെമറുടെ റിപ്പോർട്ടുകൾ പ്രകാരം, ഒരു മുൻകരുതൽ എന്ന രൂപേണയാണ് അർജന്റീന ഇവരോട് പരിശീലനം തനിച്ച് നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു.

ഒരുപക്ഷേ താരങ്ങൾക്ക് സാരമായ ഫിറ്റ്നസ് ഇഷ്യൂ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ടീമിനോടൊപ്പം പരിശീലനം ചെയ്ത് അത് ഗുരുതരമാക്കേണ്ട എന്നതുകൊണ്ടാവാം ഇവരോട് തനിച്ച് പരിശീലനം നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഏതായാലും വരുന്ന ദിവസങ്ങളിൽ അവർ ടീമിനൊപ്പം ചേർന്നുകൊണ്ട് പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഹാംസ്ട്രിങ് പ്രശ്നങ്ങൾ ഡിബാലയെ അലട്ടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വന്നിട്ടുണ്ട്.

ഈ സീസണിൽ റോമയിലേക്ക് എത്തിയ ഡിബാല മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സിരി എയിൽ നേടി കഴിഞ്ഞിട്ടുണ്ട്. താരത്തിന് ഈ രണ്ട് സൗഹൃദ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിനുശേഷം ജമൈക്കയെയാണ് അർജന്റീന നേരിടുക.

Rate this post