മെസ്സി എത്ര കാലം മികച്ച നിലയിലായിരിക്കുമോ അത്രയും കാലം ഞങ്ങളും മികച്ച നിലയിലായിരിക്കും : പൗലോ ഡിബാല

ഒരിക്കൽ കൂടി ലിയോ മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരം സൂപ്പർ താരം പൗലോ ഡിബാലക്ക് വന്ന് ചേർന്നിരിക്കുകയാണ്. പരിക്ക് മൂലവും ഫോമൗട്ട് കാരണവും കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീനയുടെ ഭാഗമാവാൻ ഡിബാലക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഫൈനലിസിമയിൽ ഒരു ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

ഈ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടി മികച്ച പ്രകടനമാണ് ഡിബാല നടത്തുന്നത്.അതുകൊണ്ടുതന്നെ ഈ ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ ഇടം കണ്ടെത്താൻ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിക്കൊപ്പം പകരക്കാരന്റെ വേഷത്തിലെങ്കിലും കളിക്കാൻ കഴിയുമെന്നാണ് ഡിബാലയുടെ പ്രതീക്ഷകൾ.

ഇപ്പോൾ മെസ്സിയെക്കുറിച്ച് ചില പ്രശംസ വാക്കുകൾ ഡിബാല ചൊരിഞ്ഞിട്ടുണ്ട്.മെസ്സി എത്ര കാലം മികച്ച നിലയിലായിരിക്കുമോ അത്രയും കാലം ഞങ്ങളും മികച്ച നിലയിലായിരിക്കും എന്നാണ് ഡിബാല പറഞ്ഞത്.ടിവൈസിയുടെ ജേണലിസ്റ്റ് ഗാസ്റ്റൻ എഡുളിനോട് സംസാരിക്കുകയായിരുന്നു ലാ ജോയ.

‘ മെസ്സി എത്ര കാലം മികച്ച നിലയിലായിരിക്കുമോ അത്രയും കാലം ഞങ്ങളും മികച്ച നിലയിൽ തന്നെയായിരിക്കും. മെസ്സിയോടൊപ്പം വർക്ക് ചെയ്യുക എന്നുള്ളതും, മെസ്സിയെ ദിവസേന കാണുക എന്നുള്ളതും വളരെ മഹത്തരമായ ഒരു കാര്യമാണ്. മാത്രമല്ല തന്റെ ക്ലബ്ബിനൊപ്പം ഈ സീസണിൽ ഒരു ഗംഭീര തുടക്കവും മെസ്സിക്ക് ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണ് ഞങ്ങളുടെ സ്വപ്നം കൂടുതൽ കൂടുതൽ വളരുന്നത്’ ഡിബാല പറഞ്ഞു.

ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ റോമക്ക് വേണ്ടി 6 മത്സരങ്ങൾ കളിച്ച ഡിബാല 5 ഗോളുകളിൽ കോൺട്രിബ്യൂഷൻ അറിയിച്ചിട്ടുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഈ മികവ് ഡിബാല തുടരേണ്ടതുണ്ട്.

Rate this post