പെഡ്രിയുടെ ക്വാളിറ്റി തിരിച്ചറിഞ്ഞത് ലയണൽ മെസ്സി, വളരെ വിനയമുള്ള താരമാണ് മെസ്സി: കൂമൻ

2020ൽ ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി കൊണ്ട് റൊണാൾഡ് കൂമാൻ എത്തിയിരുന്നത്.എഫ്സി ബാഴ്സലോണക്ക് ഒരു കോപ്പ ഡെൽ റേ കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ അധികകാലം ബാഴ്സയിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല.തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.

ബാഴ്സയിൽ ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ കൂമാന് സാധിച്ചിരുന്നു.അതിന് ശേഷമാണ് ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.എന്നാൽ കൂമാന് കീഴിൽ മനോഹരമായ ഒരു കൂട്ടുകെട്ടിനെ കാണാൻ കഴിഞ്ഞത് ബാഴ്സ ആരാധകർക്ക് സന്തോഷം നൽകിയ കാര്യമായിരുന്നു.മെസ്സിയും പെഡ്രിയും തമ്മിലായിരുന്നു ആ പാർട്ണർഷിപ്പ്.

ബാഴ്സയുടെ മുൻ പരിശീലകൻ കൂമാൻ മെസ്സിയെ കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്.ലയണൽ മെസ്സി വളരെ വിനയമുള്ള ഒരു വ്യക്തിയായിരുന്നു എന്നാണ് കൂമാൻ പറഞ്ഞത്.പെഡ്രിയുടെ കഴിവ് വളരെ വേഗത്തിൽ മെസ്സി കണ്ടെത്തിയൊന്നും അതിന് മെസ്സി സപ്പോർട്ട് ചെയ്തുവെന്നും കൂമാൻ പറഞ്ഞിട്ടുണ്ട്.നിലവിൽ നെതർലാൻഡ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് കൂമാൻ ചുമതല ഏറ്റിട്ടുണ്ട്.

‘ലിയോ മെസ്സി വളരെ വിനയമുള്ള ഒരു വ്യക്തിയാണ്.മാത്രമല്ല പ്രതിഭകളെ വേഗത്തിൽ തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.പെഡ്രിയുടെ ക്വാളിറ്റി മെസ്സി വളരെ വേഗത്തിൽ തിരിച്ചറിഞ്ഞിരുന്നു.പരിശീലനത്തിലും മത്സരത്തിലുമൊക്കെ അതിനെ പരമാവധി പരിപോഷിപ്പിക്കാൻ മെസ്സി ശ്രമിച്ചിരുന്നു.മെസ്സി എപ്പോഴും പെഡ്രിക്ക് പാസുകൾ നൽകുമായിരുന്നു.മറ്റു ചില താരങ്ങൾ പെഡ്രിക്ക് പാസുകൾ നൽകാൻ മടി കാണിച്ചിരുന്നു’ കൂമാൻ പറഞ്ഞു.

എഫ്സി ബാഴ്സലോണയുടെ വളരെ പ്രധാനപ്പെട്ട താരമാണ് ഇന്നിപ്പോൾ പെഡ്രി.ഈയിടെ ഒന്ന് രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ നേടി കൊണ്ട് ബാഴ്സയുടെ രക്ഷകനായിരുന്നു.ഏറ്റവും മികച്ച യുവതാരത്തിന് സമ്മാനിക്കുന്ന കോപ്പ ട്രോഫി നേടിയിട്ടുള്ള പ്രതിഭ കൂടിയാണ് കൂമാൻ.

Rate this post