ഫൈനലിൽ സൂപ്പർ താരത്തിനെ കളിപ്പിക്കില്ലെന്ന് ഗ്വാർഡിയോള, കാരണമായി പറഞ്ഞത് ഇങ്ങനെ..
ഫുട്ബോളിലെ പുതുനേട്ടങ്ങൾ സ്വന്തമാക്കി ആരും ആഗ്രഹിക്കുന്ന ഫോമിൽ കുതിച്ചുകൊണ്ടിരിക്കുന്ന പെപ് ഗാർഡിയോളയുടെ സംഘം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയതിന് പിന്നാലെ മറ്റൊരു ഇംഗ്ലീഷ് കപ്പ് കൂടി നേടാൻ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് സിറ്റിയുടെ എതിരാളികൾ.
ഇംഗ്ലണ്ടിലെ വെമ്ബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനേതിരായ ശനിയാഴ്ചയിലെ എഫ്എ ഫൈനൽ മത്സരം കഴിഞ്ഞാൽ പിന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരമാണ് ആദ്യ യുസിഎൽ കിരീടം നേടാനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയെ കാത്തിരിക്കുന്നത്. ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുന്നത്.
എന്നാൽ പ്രധാനപ്പെട്ട മാഞ്ചസ്റ്റർ ഡെർബി അരങ്ങേറുന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഗോൾകീപ്പരായ ബ്രസീലിയൻ താരം എഡേഴ്സൺ കളിക്കാനിറങ്ങില്ലെന്ന് പറഞ്ഞിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. എഫ്എ കപ്പ് ടൂർണമെന്റിലെ മത്സരങ്ങളിലുടനീളം സിറ്റി ഗോൾവല കാത്ത ജർമൻ താരം സ്റ്റെഫാൻ ഒർട്ടേഗയായിരിക്കും ഫൈനലിലും സിറ്റിയുടെ ഗോൾകീപ്പർ എന്നാണ് പെപ് പറയുന്നത്.
Pep Guardiola says Stefan Ortega will be in goal for Man City in the FA Cup final tomorrow. 🧤pic.twitter.com/Op4rYIFfZj
— Bet9ja (@Bet9jaOfficial) June 2, 2023
എഫ്എ കപ്പിലെ മത്സരങ്ങളിൽ കളിച്ച സ്റ്റെഫാൻ തന്നെയാണ് ഫൈനലിലും സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാൻ പോകുകയെന്നാണ് സിറ്റി പരിശീലകൻ വ്യക്തമാക്കിയ വാക്കുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനേതിരായ ഫൈനൽ മത്സരം പെപിന്റെ സംഘത്തിന് നാട്ടങ്കത്തിൽ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.
Pep Guardiola has revealed that he will stick with Ortega over Ederson for the FA cup final this weekend.
— Sports Brief (@sportsbriefcom) June 2, 2023
🧤 Stefan Ortega has played in all of Manchester City's FA Cup fixtures this season and is yet to concede a single goal in the competition. pic.twitter.com/ONop80PAEz
അതേസമയം സീസണിന്റെ അവസാന മത്സരങ്ങളിൽ വിശ്രമം എടുത്തിരുന്ന ജാക്ക് ഗ്രീലിഷ്, കെവിൻ ഡി ബ്രൂയ്നെ, റൂബൻ ഡയസ് എന്നിവർ നന്നായി പരിശീലനം നടത്തിയിട്ടുണ്ടെന്നും ഫൈനൽ മത്സരങ്ങളിൽ ഈ താരങ്ങളുടെ സാന്നിധ്യം ആരാധകർക്ക് പ്രതീക്ഷിക്കാമെന്നും പെപ് ഗ്വാർഡിയോള സൂചന നൽകി. ജൂൺ 3 രാത്രി 7:30നാണ് എഫ്എ കപ്പ് ഫൈനൽ അരങ്ങേറുന്നത്.