പാരിസ് സെന്റ് ജർമയിന്റെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ സീസണിന്റെ പാതിവഴിയിൽ പരിക്ക് കാരണം ടീമിന് പുറത്തായിരുന്നു. കിടിലൻ ഫോമിൽ സീസൺ ആരംഭിച്ച നെയ്മർ ജൂനിയർ നിരവധി ഗോളുകളും നിരവധി അസിസ്റ്റുകളുമായി മുന്നേറുന്നതിനിടെയാണ് പരിക്ക് ബാധിക്കുന്നത്.
ജൂലൈ മാസത്തിൽ താരം പരിശീലനത്തിന് തിരിച്ചെത്തിയേക്കുമെന്നാണ് പിഎസ്ജിയുടെ മെഡിക്കൽ ടീം പറയുന്നത്. എന്നിരുന്നാലും നെയ്മർ ജൂനിയർ ഈ സീസൺ കഴിയുന്നത്തോടെ പിഎസ്ജി വിട്ടുകൊണ്ട് മറ്റൊരു ടീമിലേക്ക് ചേക്കേറുമെന്ന് ട്രാൻസ്ഫർ റൂമറുകലുണ്ട്. പ്രധാനമായും താരം പ്രീമിയർ ലീഗിലെത്തുമെന്നാണ് റൂമറുകൾ വരുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ പേരാണ് നെയ്മർ ജൂനിയർ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കിടക്കുന്നത്. എന്നാൽ പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
2027 വരെ പിഎസ്ജിയുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ഈ സീസൺ കഴിയുന്നതോടെ സൂപ്പർ താരം ടീം വിടാനുള്ള സാധ്യതകൾ ഏറെയായത്തോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ സാധ്യതകൾ അന്വേഷിച്ചത്.
Manchester City have reportedly made first contact with Neymar 📞
— GOAL News (@GoalNews) May 29, 2023
മാഞ്ചസ്റ്റർ സിറ്റി നെയ്മർ ജൂനിയറിന് വേണ്ടി രംഗത്ത് വരാനുള്ള സാധ്യതകൾ കുറവാണെന്ന് കൂടി ഫ്രഞ്ച് മാധ്യമം ഓർമ്മപ്പെടുത്തുന്നുണ്ട്. എന്തായാലും ബ്രസീലിയൻ സുൽത്താന്റെ അടുത്ത ക്ലബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ തന്നെയാണ് ആരാധകർ.