അർജന്റീനയുടെ ലോകകപ്പ്‌ വിജയത്തിനോട് പെപ് പ്രതികരിക്കുന്നു |Argentina

2022 -ലെ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്തായിരുന്നു ഫൈനലിൽ എത്തിയത്.സൗദി അറേബ്യയോട് ആദ്യ ദിനത്തിലെ തോൽവിയിൽ നിന്ന് കരകയറിയ അർജന്റീന എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് കൊണ്ടായിരുന്നു തങ്ങളുടെ മൂന്നാമത്തെ കിരീടം ചൂടിയത്.

വളരെ പ്രതീക്ഷയോടെ കളിച്ച ആദ്യ കളിയിൽ നിന്ന് തന്നെ തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്റീന വളരെയധികം കുറ്റപ്പെടുത്തലുകളാണ് നേരിടേണ്ടി വന്നത് . ഇതിന്റെ ബാക്കി എന്ന നിലയിൽ നായകനായ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി സോഷ്യൽ മീഡിയയിലൂടെ വളരെയധികം കളിയാക്കലുകൾ ആണ് ഏറ്റുവാങ്ങിയത്. തങ്ങളെ വിമർശിച്ചവർക്ക് എതിരെ ഫിഫ ലോക കപ്പ് ഉയർത്തിക്കൊണ്ടാണ് ലിയോ മെസ്സിയും സംഘവും മറുപടി പറഞ്ഞത്.

കഴിഞ്ഞ വർഷം 2022 ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന ദേശീയ ടീമിന്റെ കളിയിലുള്ള പ്രകടനത്തെ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പ്രശംസിച്ചിരിക്കുകയാണ് . നിലവിലെ ലോക ചാമ്പ്യന്മാരായ സ്‌കലോനിയുടെ അർജന്റീന മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ പോരാട്ടങ്ങളെ എല്ലാം അതിജീവിച്ചതിനെ ആയിരുന്നു ഗാർഡിയോള പ്രത്യേകം പ്രശംസിച്ചത്.

“അർജന്റീന ഫിഫ ലോകകപ്പിൽ ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ, വിജയിച്ചത് ഞാൻ ഓർക്കുന്നു.രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന് കൊണ്ട് , കളിയുടെ അവസാന മിനുട്ടുകളിൽ സാധാരണയായി ടീമുകൾ താഴേക്ക് പോകുന്ന പോലെ അവർ അസഹനീയമായ വിധത്തിൽ 2-2 എന്ന ഗോൾ നിലയിൽ സമനിലയിൽ കുരുങ്ങി , അത്തരം കഠിനമായ നിമിഷങ്ങളിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു. വികാരങ്ങൾ പ്രധാനമാണ് , അവർ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു”.

”താരങ്ങളെയും ടീമിനെയും സംബന്ധിച്ച് ശരിക്കും വളരെയധികം കഠിനമായ സമ്മർദ്ദത്തിന്റെ നിമിഷങ്ങൾ ആയിരുന്നു അത്”. എന്നാണ് ഗാർഡിയോള അർജന്റീനയെ കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. മാത്രമല്ല “അർജന്റീനയുടെ ഫൈനലിൽ ഫ്രാൻസിനെതിരായ ആദ്യ പകുതി, അർജന്റീനയെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു , എന്നാൽ കളി പിന്നീട് വളരെ സമ്മർദ്ദത്തിൽ ആയിമാറുകയായിരുന്നു . തീർച്ചയായും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു”.- എന്നും ഗാർഡിയോള പറഞ്ഞു.

അർജന്റീന ഇപ്പോഴും മുന്നേറുകയാണ്. 2026 ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഈ മാസം 18 ന് കഴിഞ്ഞ പെറുവുമായി നടന്ന മത്സരത്തിൽ 2 -0 എന്ന വിജയമായിരുന്നു അർജന്റീന നേടിയത്. മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത് അർജന്റീന നായകനായ ലിയോ മെസ്സി തന്നെയാണ്. 7 ബാലൻ ഡി ഓർ നേടിയിട്ടുള്ള ലിയോ മെസ്സി തന്റെ എട്ടാമത്തെ ബാലൻ ഡി ഓർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം 30നാണ് ബാലൻ ഡി ഓർ വിജയിയെ പ്രഖ്യാപിക്കുക.

5/5 - (1 vote)