ഇത്തവണ ബാലൻ ഡി ഓർ ആര് നേടും? ഗാർഡിയോള മറുപടി പറയുന്നു

ബാലൻഡിയോർ പുരസ്കാരം ഇത്തവണയും മെസ്സി സ്വന്തമാക്കുമോ എന്ന് ഉറ്റി നോകികൊണ്ടിരിക്കുകയാണ് ഫുട്ബാൾ ലോകം.ഏഴ് തവണ ബാലൺദ്യോർ ജേതാവായ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.മെസ്സിയുടെ എട്ടാമത്തെ ബാലൺ ഡി ഓറിനുള്ള ഏക എതിരാളി മാൻ സിറ്റിയുടെ എർലിംഗ് ഹാലൻഡ് ആയിരിക്കും.

ഇംഗ്ലണ്ടിൽ സിറ്റിക്കൊപ്പം സ്‌ട്രൈക്കർക്ക് മികച്ച സീസണായിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാൻ സിറ്റി ട്രെബിൾ നേടുന്നതിന് അദ്ദേഹത്തിന്റെ സംഭാവന വലുതെയിരുന്നു.എന്നാൽ മെസ്സിയുടെ പ്രകടനം കാണുമ്പോൾ ഹാലാൻഡിന് തന്റെ ആദ്യത്തെ ബാലൺ ഡി ഓർ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നു

ഖത്തറിൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം തന്നെയാണ് താരത്തിന് കരുത്താകുന്നത്. മറുവശത്ത് അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഹാളണ്ടും സാധ്യതയിൽ മുന്നിലുണ്ട്. 20 വർഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഉൾപ്പെട്ടില്ല.

അങ്ങനെയിരിക്കെ മാഞ്ചസ്റ്റർ സിറ്റി കോച്ചായ പെപ് ഗാർഡിയോള മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതിങ്ങനെ “ബാലൺ ഡി ഓറിന് രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്: ഒന്ന് മെസ്സിക്കും മറ്റൊന്ന് മറ്റുള്ളവർക്കും. ഇത്തവണ ഹാലാൻഡ് വിജയിക്കണം. ഞങ്ങൾ ട്രെബിൾ നേടി, അവൻ(ഹാളണ്ട്) ഒരു അമ്പതിലധികം ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ മെസ്സിയുടെ ഏറ്റവും മോശം സീസൺ മറ്റേതൊരു കളിക്കാരന്റെയും മികച്ച സീസണാണ്. കൂടാതെ,ലിയോ ലോകകപ്പ് നേടി. അവർ രണ്ടുപേരും അതിന് അർഹരാണ്. ”

ഹാലണ്ടിൻ്റെ ആരാധകർ വൻ പ്രതീക്ഷയിലാണ്.മെസ്സി അർജൻ്റീനക്ക് വേണ്ടി മിന്നിയെങ്കിലും പി.എസ്.ജി ക്ക് വേണ്ടി താരം അത്ര അങ്ങ് റെക്കോർഡുകൾ കുറിച്ചിട്ടില്ല.അതുകൊണ്ട് ഹാലണ്ട് ബാലണ്ടിയോറിന് ചിലപ്പോൾ അർഹനായേക്കാം എന്നാണ് ആരാധകർ പറയുന്നത്.പക്ഷേ പ്രമുഖ മീഡിയകളും ഫാബ്രിസിയോ പോലുള്ള മെസ്സി ഇത്തവണയും ബാലണ്ടിയോർ മുത്തമിടും എന്നാണ് പറഞ്ഞ് വെക്കുന്നത്.ഒക്ടോബർ 30n വേണ്ടി കാത്തിരിക്കാം ആവേശത്തോടെ…

5/5 - (1 vote)