മെസ്സിക്കൊപ്പം ലോകചാമ്പ്യന്മാർക്ക് വേണ്ടി കളിക്കുന്നവനാണ് :മിന്നും പ്രകടനം നടത്തിയ ആൽവരസിനെ പ്രശംസിച്ച് പെപ്
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ വിജയമാണ് ലിവർപൂളിനെതിരെ സ്വന്തമാക്കിയത്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ സിറ്റിക്ക് മുന്നിൽ തരിപ്പണമായത്.മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് പുറത്തെടുത്തത്.സിറ്റിയുടെ സമനില ഗോൾ പിറന്നത് അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നായിരുന്നു.
മാത്രമല്ല പിന്നീട് സിറ്റി നേടിയ തൊട്ടടുത്ത രണ്ട് ഗോളുകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.ഹാലന്റിന്റെ അഭാവത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ തനിക്ക് ലഭിച്ച സ്ഥാനം ഈ അർജന്റീന സൂപ്പർതാരം മുതലെടുക്കുകയായിരുന്നു.ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 16 മത്സരങ്ങളിലാണ് ആൽവരസ് സ്റ്റാർട്ട് ചെയ്തത്.ആകെ 17 ഗോളുകളിൽ പങ്കാളിത്തം അറിയിക്കാൻ ഈ അർജന്റീനക്കാരന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.
ഈ മത്സരത്തിനുശേഷം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഹൂലിയൻ ആൽവരസിനെ പ്രശംസിച്ചു കൊണ്ടാണ് സംസാരിച്ചത്.ആൽവരസിനെ പ്രശംസിക്കാനും പെപ് മെസ്സിയെ പരാമർശിച്ചിട്ടുണ്ട്.ലയണൽ മെസ്സിക്കൊപ്പം ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് വേണ്ടി കളിക്കുന്ന താരമാണ് ആൽവരസ് എന്നാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.
‘ലയണൽ മെസ്സിയോടൊപ്പം ലോക ചാമ്പ്യൻമാരായ അർജന്റീനക്ക് വേണ്ടി കളിക്കുന്ന താരമാണ് അദ്ദേഹം.ഒരു ഗോൾ മാത്രമല്ല അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാമത്തെ ഗോളിലും മൂന്നാമത്തെ ഗോളിലുമൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്.എല്ലാത്തിലും അദ്ദേഹം വളരെയധികം ഇൻവോൾവ് ആയിട്ടുണ്ട്.ബോൾ കൈവശം ഉണ്ടാകുമ്പോൾ അദ്ദേഹം ഒരു ബുദ്ധിമാനാണ്.വളരെ അസാധാരണമായ ഒരു താരമാണ് ജൂലിയൻ ആൽവരസ് ‘പെപ് ഗാർഡിയോള പറഞ്ഞു.
Pep Guardiola on Julián Álvarez: “He's playing for World Cup champions, Argentina, next to Messi for a reason! Not just the goal, the assist in the second, the third… He was involved in everything. With the ball, so clever. He's an exceptional player.” @btsportfootball 🗣️🇦🇷 pic.twitter.com/Y5FPmF6nUB
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 1, 2023
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റാൻ ഈ താരത്തിന് സാധിച്ചിരുന്നു.വേൾഡ് കപ്പ് അർജന്റീനക്ക് നേടിക്കൊടുക്കുന്നതിൽ വിലമതിക്കാനാവാത്ത ഒരു പങ്ക് അദ്ദേഹത്തിന്റെതാണ്.ഹാലന്റ് ഉള്ളതിനാൽ പലപ്പോഴും ആൽവരസിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാറില്ല.