പത്തോ പതിനഞ്ചോ പുതിയ മെസ്സികൾ വന്നു, എന്നിട്ടെന്തായി? ഹാലന്റുമായുള്ള താരതമ്യത്തെക്കുറിച്ച് പെപ് പറയുന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പെപ് ഗ്വാർഡിയോളക്ക് മിന്നും പ്രകടനമാണ് ഹാലന്റ് പുറത്തെടുക്കുന്നത്. നിരവധി ഗോളുകൾ ഇതിനോടകം തന്നെ നേടാൻ താരത്തിന് സാധിച്ചിരുന്നു.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്.

അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ പലപ്പോഴും സിറ്റി പരിശീലകനായ പെപിനോട് ഹാലന്റിനെയും മെസ്സിയെയും ബന്ധപ്പെടുത്തിക്കൊണ്ട് ചോദിക്കാറുണ്ട്. കഴിഞ്ഞ തവണ ചോദിച്ചപ്പോൾ വ്യത്യാസം കൃത്യമായി സിറ്റി പരിശീലകൻ പറഞ്ഞിരുന്നു. അതായത് ഹാലന്റിന് ഗോളടിക്കാൻ എല്ലാ സഹതാരങ്ങളുടെയും സഹായം ആവശ്യമുണ്ടെന്നും എന്നാൽ മെസ്സിക്ക് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ചെയ്യാൻ കഴിയും എന്നുമായിരുന്നു പെപ് പറഞ്ഞിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചു.ഹാലന്റിനെയും മെസ്സിയെയും താരതമ്യം ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ മെസ്സിയെ ആരുമായും താരതമ്യം ചെയ്യാൻ പാടില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ച് പറയുന്ന പെപിനെയാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്.പെപിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ ലയണൽ മെസ്സിയെയും ഹാലന്റിനെയുമാണോ നിങ്ങൾ താരതമ്യം ചെയ്യുന്നത്? ലയണൽ മെസ്സിയുമായി ആരെയും ഒന്നിനെയും താരതമ്യം ചെയ്യരുത്. ഇവിടെ എത്ര പുതിയ മെസ്സിമാർ വന്നു? പത്തോ പതിനഞ്ചോ? എന്നിട്ടെന്തായി? അവരെല്ലാവരും പരാജയപ്പെട്ടില്ലേ? ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

മെസ്സിക്ക് തുല്യം മെസ്സി മാത്രം, ഇനി അങ്ങനെയൊരു താരം ഉണ്ടാവില്ല എന്ന് തന്നെയാണ് പെപ് പറഞ്ഞുവെക്കുന്നത്. നിലവിൽ ലോക ഫുട്ബോളിൽ ഏതു താരത്തെയും മെസ്സിയുമായി കമ്പയർ ചെയ്യാൻ സാധിക്കില്ല. അതുതന്നെയാണ് സിറ്റിയുടെ പരിശീലകൻ ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നത്.