മൂന്ന് കിരീടങ്ങളിൽ സിറ്റിക്ക് ഏറ്റവും പ്രധാനപ്പെട്ടത് പ്രീമിയർ ലീഗാണെന്ന് പെപ് ഗാർഡിയോള
മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുന്നതിനുള്ള വക്കിലാണ്.സിറ്റി മാനേജർ പെപ് ഗാർഡിയോള പ്രീമിയർ ലീഗ് ട്രോഫിയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു.മൂന്ന് കിരീടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രീമിയർ ലീഗ് വിജയിക്കുന്നതാണെന്നും പറഞ്ഞു.ചാമ്പ്യൻസ് ലീഗും എഫ്എ കപ്പ് ട്രോഫികളുമാണ് മറ്റ് രണ്ടെണ്ണം.
ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് ആഴ്സണൽ തോറ്റാൽ മത്സരം പോലും കളിക്കാതെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരാകും. അല്ലെങ്കിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ചെൽസിയെ തോൽപ്പിച്ച് സിറ്റിക്ക് ട്രോഫി ഉയർത്താം.”ചാമ്പ്യന്മാരാകാൻ ഞങ്ങൾ അത് ജയിക്കണമെന്ന് എന്റെ മനസ്സിൽ ഞാൻ ആഗ്രഹിക്കുന്നു. സ്റ്റേഡിയത്തിൽ നമ്മുടെ ആളുകളോടൊപ്പം ആഘോഷിക്കുന്നതാണ് ഏറ്റവും നല്ലത്”ഗ്വാർഡിയോള കിരീടം നേടാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
“പ്രീമിയർ ലീഗ് ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ്, കാരണം ഇത് 10, 11 മാസങ്ങളിൽ കൂടുതൽ കളിക്കാന് നേടുന്നത്. ഞങ്ങളുടെ ആരാധകർക്കൊപ്പം സ്വന്തം മൈതാനത്ത് അത് ആഘോഷിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്,” ഗാർഡിയോള പറഞ്ഞു. “അവസാനത്തേത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, കാരണം ഒരുപാട് വൈകാരികത അതിനുണ്ടായിരുന്നു. ഞങ്ങൾ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചാൽ അത് മാപ്പില്ലാത്ത കാര്യമായിരിക്കും. ഇനി മൂന്നു മത്സരങ്ങൾ ഞങ്ങൾക്ക് കിരീടം നേടാൻ ഉണ്ടെന്ന് അറിയാം. ഓരോ മത്സരങ്ങൾ വിജയിക്കുന്നത് അടുത്ത മത്സരത്തെ സഹായിക്കും.” പെപ് പറഞ്ഞു.
ജൂൺ 3ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ എഫ്എ കപ്പ് ഫൈനലും ഒരാഴ്ചയ്ക്ക് ശേഷം ഇസ്താംബൂളിൽ ഇന്റർ മിലാനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലും ഉൾപ്പെടെ വലിയ മത്സരങ്ങളാണ് സിറ്റിക്ക് ഇനി കളിക്കേണ്ടത്.”നിർത്താതെ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. ടെന്നീസ് താരങ്ങൾ പറയും വിംബിൾഡൺ വിജയത്തിനായി സെർവ് ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന്. ഞായറാഴ്‌ച മത്സരം ഞങ്ങളുടെ കൈകളിലാണുള്ളത്” പെപ് പറഞ്ഞു.ഓരോ ഗെയിമിലും ശ്രദ്ധ നിലനിർത്തേണ്ടതിന്റെയും അവസരത്തിനൊത്ത് ഉയരേണ്ടതിന്റെയും പ്രാധാന്യവും സിറ്റി മാനേജർ എടുത്തുപറഞ്ഞു.
🗣️ “The game is in our hands to win the most important competition. The Premier League is the most important because it’s 10-11 months and every week.”
— Football Daily (@footballdaily) May 19, 2023
Pep Guardiola says the Premier League will always remain the 𝐌𝐎𝐒𝐓 important competition for Manchester City.🏆 pic.twitter.com/Kh3cUr4Cj9
ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ മുൻനിര ടീമുകൾക്കെതിരെ സിറ്റി നേടിയ മുൻ വിജയങ്ങൾ അവരുടെ കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവായി അദ്ദേഹം ഉദ്ധരിച്ചു.ഒരു കളി ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെതിരെ നാല് പോയിന്റിന്റെ ലീഡ് നിലനിർത്തി.ഈ വാരാന്ത്യത്തിലെ ചെൽസിക്കെതിരായ മത്സരത്തിന് ശേഷം, ലീഗ് സീസൺ അവസാനിപ്പിക്കാൻ അവർ ബുധനാഴ്ച ബ്രൈറ്റൺ & ഹോവ് ആൽബിയനെയും മെയ് 28 ന് ബ്രെന്റ്ഫോർഡിനെയും നേരിടും.