ആർക്കായിരിക്കും ബാലൻഡിയോർ? പ്രതികരണവുമായി പെപ് ഗാർഡിയോള

ലോക ഫുട്ബോളിലെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ഏറ്റവും മികച്ച താരത്തിനുള്ള ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ അവാർഡ് പുരസ്കാരം ഇന്ന് ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകപ്പെടും. ബാലൻ ഡി ഓർ അവാർഡിന്റെ 67മത് പതിപ്പിനാണ് ഇന്ന് അരങ്ങുണരുക.

സൂപ്പർ താരങ്ങളായ ലിയോ മെസ്സി, എർലിംഗ് ഹാലൻഡ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഫുട്ബോൾ ലോകത്തെ ശക്തമായ റിപ്പോർട്ടുകൾ പ്രകാരം ദൈവ മെസ്സി തന്നെ കരിയറിലെ എട്ടാമത് ബാലൻഡിയോർ അവാർഡ് വിജയിക്കാനാണ് സാധ്യതകൾ. ഇരുതാരങ്ങളെയും പരിശീലിപ്പിച്ച, മികച്ച ബന്ധം പുലർത്തുന്ന സിറ്റി പരിശീലകൻ പെപ് ഗാർഡിയോള തന്റെ അഭിപ്രായം ഇതിൽ വ്യക്തമാക്കി.

“ഇത്തവണ ബാലൻ ഡി ഓർ ആര് നേടുമെന്നതിനെ കുറിച് സംസാരിക്കുകയാണെങ്കിൽ ലിയോ മെസ്സിയോടും എർലിംഗ് ഹാലണ്ടിനോടും എനിക്ക് ഒരുപോലെ ബന്ധമുണ്ട്. ലിയോ മെസ്സി വിജയിക്കുകയാണെങ്കിൽ ഫിഫ വേൾഡ് കപ്പ് നേടിയതിനാൽ അതിൽ ന്യായമുണ്ട്. ഹാലൻഡ് വിജയിക്കുകയാണെങ്കിൽ മികച്ച ഒരു സീസൺ അദ്ദേഹതിന്നുള്ളതിനാൽ അതിലും ന്യായമുണ്ട്. അതിനാൽ തന്നെ ഇരുത്താനങ്ങളും ബാലൻ വിജയിക്കാൻ അർഹരാണ്, ഇത്തവണ അവർ രണ്ട് അവാർഡുകൾ നൽകേണ്ടിവരും.” – പെപ് ഗാർഡിയോള പറഞ്ഞു.

ഇരു താരങ്ങളും ബാലൻ ഡി ഓർ അവാർഡ് വിജയിക്കാൻ അർഹരാണെന്നാണ് ഗാർഡിയോള പറയുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11: 30നാണ് ബാലൻ ഡി ഓർ അവാർഡ് ചടങ്ങ് അരങ്ങേറുന്നത്. ഇന്ത്യയിലുള്ളവർക്ക് ടെലിവിഷനിൽ സോണി ടെൻ 2 വിലും, മൊബൈൽ ഫോണിലൂടെ സോണി ലൈവ്, ജിയോ ടിവി എന്നീ വെബ്സൈറ്റുകളിലൂടെയും ബാലൻ ഡി ഓർ ചടങ്ങ് കാണാനാവും.

Rate this post