വിനീഷ്യസ് ജൂനിയറിനെ തടയാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് നടക്കുന്ന ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടും.സാന്റിയാഗോ ബെര്‍ണാബുവില്‍ ഫുട്‌ബോളിലെ ക്ലാസിക്ക് പോരാട്ടമാണ് ആരാധകരെ കാത്തു നില്‍ക്കുന്നത്. ഇന്ന് മികച്ച വിജയം സ്വന്തമാക്കി ഫൈനലിലേക്കുള്ള പാത സുഗമമാക്കാനായിരിക്കും റയല്‍ ഒരുങ്ങുന്നത്.
ലാ ലിഗയില്‍ കിരീട പ്രതീക്ഷ ഏതാണ്ട് അവസാനിച്ച അവര്‍ കഴിഞ്ഞ ദിവസം ഒസാസുനയെ വീഴ്ത്തി കോപ്പ ഡെല്‍ റെ കിരീടമുയര്‍ത്തയിരുന്നു. മറുഭാഗത്ത് സീസണില്‍ ട്രിപ്പിള്‍ കിരീടം എന്ന ലക്ഷ്യത്തിലേക്കാണ് സിറ്റിയുടെ യാത്ര. മത്സരത്തിന് മുന്നേ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മറ്റെന്തിനേക്കാളും ബുദ്ധിമുട്ടുന്ന ഒരു ചോദ്യമുണ്ടെങ്കിൽ, അത് വിനീഷ്യസ് ജൂനിയറിനെ എങ്ങനെ തടയും? എന്നതായിരിക്കും. കഴിയാഞ്ഞ കുറച്ചു കാലമായി റയൽ ജേഴ്സിയിൽ മിന്നുന്ന പ്രകടനമാണ് ബ്രസീലിയൻ നടത്തുന്നത്.വലിയ മത്സരങ്ങളിൽ റയലിനായി മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്.
മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഗാർഡിയോള വിനീഷ്യസിനായി തനിക്ക് ഒരു പ്രത്യേക പദ്ധതിയുണ്ടെന്ന് വിശദീകരിച്ചു.”ഞങ്ങൾ വിനിഷ്യസിനെ പ്രത്യേകം ശ്രദ്ധിക്കാൻ പോകുന്നു.ഞങ്ങൾ സലായ്‌ക്കെതിരെയും മാനെയ്‌ക്കെതിരെയും ഓരോ ടീമിലും ചെയ്യുന്ന അതേ കാര്യം തന്നെയാണ്.ഞങ്ങൾ മികച്ചതാണെന്നോ റയൽ മാഡ്രിഡ് മുൻപ് ചെയ്‌ത കാര്യങ്ങളെ കുറിച്ചോ ചിന്തിക്കുന്നില്ല. ബെൻസിമ, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ നല്ല ഒത്തിണക്കമുള്ളതിനാൽ അവരിൽ നിന്നും പന്തെടുക്കുക ബുദ്ധിമുട്ടാണ്” പെപ് പറഞ്ഞു.വിനിഷ്യസിന്റെ വിങിലൂടെയുള്ള മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ അകാഞ്ചി തന്നെയാവും നില്‍ക്കുക. ബയേണിന്റെ വിങിലൂടെയുള്ള മുന്നേറ്റത്തിന് വിലങ്ങായി നിന്ന അകാഞ്ചിയുടെ സാന്നിധ്യം ജര്‍മന്‍ കരുത്തരുടെ എല്ലാ പദ്ധതികളേയും പൊളിച്ചിരുന്നു. സമാന മികവാണ് താരത്തില്‍ നിന്നു ടീം പ്രതീക്ഷിക്കുന്നത്.
Pep will operate an anti-Vinicius plan https://t.co/UuPAK5hgSa
— SPORT English (@Sport_EN) May 8, 2023
റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടക്കുന്ന പോരാട്ടത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇരു ടീമുകള്‍ തമ്മിലായിരുന്നു സെമി പോരാട്ടം. അതിന്റെ ആവര്‍ത്തനമാണ് ഇത്തവണയും. അന്ന് സിറ്റിയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന റയല്‍ 14ാം കിരീടവുമായാണ് മടങ്ങിയത്. കഴിഞ്ഞ സീസണിൽ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വഴി മുടക്കിയത് റയൽ മാഡ്രിഡ് ആയിരുന്നു. തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുമ്പോൾ ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന റയൽ മാഡ്രിഡ് പതിനഞ്ചാം കിരീടത്തിലേക്ക് അടുക്കാനാണ് തയ്യാറെടുക്കുന്നത്.