“ലാലിഗ സീസണിലെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളും നിമിഷങ്ങളും”
ലാ ലിഗ 2021-22 കാമ്പെയ്നിന്റെ പകുതി അവവസാനിക്കുമ്പോൾ ഇതുവരെയുള്ള ഏറ്റവും മികച്ച ടീമാണ് റയൽ മാഡ്രിഡ്.അവർ പകുതി ഘട്ടത്തിൽ ലീഗ് ടേബിളിൽ വ്യ്കതമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.കാമ്പെയ്നിലെ അവരുടെ ആദ്യ 19 മത്സരങ്ങളിൽ, ലോസ് ബ്ലാങ്കോസ് 46 പോയിന്റുകൾ നേടി.ക്ടോബറിനും ഡിസംബറിനുമിടയിൽ ഏഴ് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ചെയ്തു.
ഈ സീസണിൽ റയൽ പരിശീലകനായി എത്തിയ കാർലോ ആൻസലോട്ടി മുമ്പ് ലാ ലിഗ നേടിയിട്ടില്ല, എന്നാൽ ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ അദ്ദേഹം ലീഗ് കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്.സ്പാനിഷ് ലീഗ് നേടുന്നതിന് മികച്ച അവസരമാണ് മുന്നിൽ വന്നിരിക്കുന്നത്. സീസണിന്റെ ആദ്യ പകുതിയിൽ 15 ഗോളുമായി കരിം ബെൻസിമ പിച്ചിച്ചി സ്റ്റാൻഡിംഗിൽ മുന്നിലാണ്. ഈ സീസണി റയൽ മാഡ്രിഡിലെ അനിഷേധ്യ നേതാവാണ് കരീം ബെൻസെമ.സ്പെയിനിലെ തന്റെ 12 വർഷത്തിനിടയിൽ, മറ്റെല്ലാ അംഗീകാരങ്ങളും നേടിയിട്ടും അദ്ദേഹം ഒരിക്കലും ടോപ് സ്കോറർക്കുള്ള പുരസ്കാരം നേടിയിട്ടില്ല. അത്കൊണ്ട് തന്നെ 2021-22 സീസണിൽ ഫ്രഞ്ച് താരം അത് നേടാനുള്ള ഒരുക്കത്തിലാണ് .
നിരവധി കളിക്കാർ 2021/22-ൽ വലിയ മുന്നേറ്റം നടത്തി, അവരുടെ ടീമുകളുടെ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നേറുകയും ചെയ്തു. അങ്ങനെ മുന്നേറിയ താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ.റയൽ മാഡ്രിഡിന്റെ ആക്രമണ ത്തിൽ ബ്രസീലിയൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഇതിനകം വിനീഷ്യസ് ലീഗിൽ 10 ഗോളുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ മൂന്ന് സീസണുകളേക്കാൾ കൂടുതലാണിത്. സീസണിന്റെ ആദ്യ പകുതിയിൽ മികവ് കാട്ടിയ മറ്റൊരു താരമാണ് റയൽ ബെറ്റിസ് സ്ട്രൈക്കർ ജുവാൻമി. ഡിസംബറിലെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടിയ സ്ട്രൈക്കർ ജുവാൻമിയാണ് 11 ഗോളുകളുമായി പിച്ചിച്ചി ടേബിളിൽ രണ്ടാമത്.
ഈ സീസണിലെ കറുത്ത കുതിരകൾ റയോ വല്ലെക്കാനോയാണ്.2021-22 കാമ്പെയ്നിലേക്ക് അവർ പുതുതായി പ്രമോട്ടുചെയ്ത ടീമായി എത്തിയ അവർ നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് .വല്ലേകാസിൽ നടന്ന ഒമ്പത് മത്സരങ്ങളിൽ എട്ട് ജയിക്കുകയും ഒരു സമനില നേടുകയും ചെയ്ത അവരുടെ ഹോം റെക്കോർഡ് മികച്ചതാണ്.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഉടനീളം, പിഎസ്ജിക്ക് മാത്രമേ അവരെക്കാൾ ഉയർന്ന ഹോം റെക്കോർഡ് ഉള്ളത്.
അന്റോയിൻ ഗ്രീസ്മാന്റെ അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് ഈ സീസണിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ്.വലൻസിയക്കെതിരെ ഗ്രീസ്മാൻ നേടിയ സ്പെഷ്യൽ ഗോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.സെവില്ലയിൽ നിന്നുള്ള രണ്ട് ക്ലബ്ബുകൾ ലാ ലിഗ 2021-22 സീസണിലും വളരെ മികച്ച തുടക്കം കുറിച്ചു, ആദ്യ 19 മത്സര ദിവസങ്ങൾക്ക് ശേഷം സെവിയ്യ രണ്ടാമതും റയൽ ബെറ്റിസ് മൂന്നാമതുമാണ്. ജൂലെൻ ലോപെറ്റെഗിയും മാനുവൽ പെല്ലെഗ്രിനിയും ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുമെന്ന് രണ്ട് ക്ലബ്ബുകളും പ്രതീക്ഷിക്കുന്നു.