ലയണൽ മെസ്സിയെ നെഞ്ചോട് ചേർത്ത് എതിരാളികൾ, മെസ്സിയെ അവർ സ്വീകരിച്ചത് ഇങ്ങനെ |Lionel Messi
പരാഗ്വയുമായിട്ടുള്ള വിജയത്തിന് പിന്നാലെ അർജന്റീന -ലോകകപ്പ് ക്വാളിഫേഴ്സിൽ പോയിന്റ് പട്ടികയിൽ 9 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. എന്നാൽ നാളെ രാവിലെ നടക്കുന്ന പോരാട്ടത്തിലേക്കാണ് അർജന്റീന ആരാധകർ മുഴുവനും ഉറ്റുനോക്കുന്നത്. നാളെ നടക്കാൻ പോകുന്ന അർജന്റീന യും പെറുവും തമ്മിലുള്ള മത്സരം അർജന്റീനയുടെ ലോക കപ്പ് ക്വാളിഫേഴ്സിന്‍റെ ഈ മാസത്തെ അവസാനത്തെ മത്സരമാണ്.
പരിക്കിനെ തുടർന്ന് അസ്വസ്ഥനായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പരാഗ്വ യുമയുണ്ടായ മത്സരത്തിൽ അദ്ദേഹം അൽവാരസിന്റെ പകരക്കാരനായി രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. നാളെ നടക്കാൻ പോകുന്ന
ലോകകപ്പ് യോഗ്യതാ മത്സരത്തിനായി പെറുവിലെ “ലിമ”യിലെ ഹോട്ടലിൽ അർജന്റീന എൻ.ടിയുമായി ലിയോ മെസ്സി എത്തിയതായുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പരക്കുന്നത്.
പെറുവിയൻ ആരാധകർ ടീമിന്റെ ഹോട്ടലിന് പുറത്ത് ഒരു ബാനറുമായി ലോക ചാമ്പ്യനെ സ്വാഗതം ചെയ്തു:”ഹലോ ലയണൽ മെസ്സി, നിങ്ങളാണ് ചാമ്പ്യൻ” എന്നാണ് അവർ അതിൽ എഴുതിയിരിക്കുന്നത്.മാത്രമല്ല ബാഴ്സലോണ ജേഴ്സിയിൽ വേൾഡ് കപ്പ് ഉയർത്തുന്നതായിട്ടുള്ള മെസ്സിയെ’ അനുകരിച്ചിരിക്കുകയാണ് ഒരു പെറുവിയൻ മെസ്സി ആരാധകൻ.
Leo Messi is left amazed by all the reception he’s getting from Peru fans outside the team hotel. pic.twitter.com/sLr0Cy85Co
— Leo Messi 🔟 Fan Club (@WeAreMessi) October 17, 2023
Peruvian fans greet the world champion outside the team's hotel with a banner:
— Leo Messi 🔟 Fan Club (@WeAreMessi) October 17, 2023
“Lionel Messi, hello, champion” 🇵🇪❤️ pic.twitter.com/Qfn4m7J4jC
അർജന്റീന സൂപ്പർതാരം ലിയോ മെസ്സി വളരെയധികം സന്തുഷ്ടനാണ്. തന്റെ ആരാധകർ തനിക്ക് നൽകുന്ന സ്നേഹവും,ആദരവും, ബഹുമാനവും,അദ്ദേഹം വളരെയധികം ആസ്വദിക്കുന്നുണ്ട്.ഹോട്ടലിന് പുറത്ത് പെറു ആരാധകരിൽ നിന്ന് ലഭിച്ച എല്ലാ സ്വീകരണങ്ങളും ലിയോ മെസ്സിയെ വളരെയധികം അത്ഭുതപ്പെടുത്തി. നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ അദ്ദേഹം ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും എന്നത് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
Leo Messi arrives at the hotel in Lima, Peru with the Argentina NT for the World Cup qualifiers!
— Leo Messi 🔟 Fan Club (@WeAreMessi) October 17, 2023
pic.twitter.com/w04DDXjPz7
A Messi fan in Peru 🇵🇪 pic.twitter.com/FXPnXRl4D6
— Leo Messi 🔟 Fan Club (@WeAreMessi) October 17, 2023