വേൾഡ് കപ്പ് നേടിയ ലയണൽ മെസ്സിയെ എന്തുകൊണ്ടാണ് അഭിനന്ദിക്കാതിരുന്നതെന്ന് വ്യക്തമാക്കി ജെറാർഡ് പിക്വെ

2020ലെ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ലയണൽ മെസ്സിക്ക് അപ്രതീക്ഷിതമായി കൊണ്ട് ബാഴ്സ വിടേണ്ടി വന്നത്.കരാർ പുതുക്കാൻ വേണ്ടി ബാഴ്സയിലേക്ക് വന്ന മെസ്സിയോട് കരാർ പുതുക്കാനാവില്ല എന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു.അതോടെ മെസ്സി ബാഴ്സ വിട്ടു.പക്ഷേ ഇതിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പിന്നീട് സ്പാനിഷ് മീഡിയാസ് പുറത്ത് വിട്ടിരുന്നു.ലയണൽ മെസ്സി ബാഴ്സ വിടാനുണ്ടായ സാഹചര്യങ്ങളിൽ അവരുടെ താരമായ ജെറാർഡ് പിക്വെക്ക് പങ്കുണ്ട് എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തൽ.

എഫ്സി ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച സമയത്തായിരുന്നു മെസ്സി ക്ലബ്ബ് വിട്ടത്.മെസ്സിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കും വിരാമമാവുമെന്നും മെസ്സിയെ ഒഴിവാക്കണമെന്നും ലാപോർട്ടയോട് പറഞ്ഞത് പിക്വെയായിരുന്നു എന്നാണ് വാർത്തകൾ.മാത്രമല്ല മെസ്സി ബാഴ്സ വിട്ടതിനു ശേഷം ഒരിക്കൽപോലും പിക്വെയുമായി ബന്ധം പുലർത്തിയിരുന്നില്ല.ഇതൊക്കെ ഈ വാർത്തകൾക്ക് ശക്തി പകർന്നു.

മാത്രമല്ല ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ച് ജെറാർഡ് പിക്വെ തന്നെ നേരിട്ട് സംസാരിച്ചിട്ടുണ്ട്.അതായത് വേൾഡ് കപ്പ് നേടിയ ലയണൽ മെസ്സിയെ താൻ ഇതുവരെ അഭിനന്ദിച്ചിട്ടില്ല എന്നാണ് പിക്വെ പറഞ്ഞിട്ടുള്ളത്.ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം സ്പോർട്സുമായി യാതൊരു ബന്ധവുമില്ലെന്നും പിക്വെ കാരണമായി കൊണ്ട് അറിയിച്ചു.

‘യഥാർത്ഥത്തിൽ ഞാൻ ലയണൽ മെസ്സിയെ വേൾഡ് കപ്പ് നേടിയതിന്റെ കാര്യത്തിൽ അഭിനന്ദിച്ചിട്ടില്ല.ഇത് നിങ്ങൾക്ക് ഒരു ഭ്രാന്തമായി തോന്നാം,പക്ഷേ ഇതാണ് സത്യം.എനിക്ക് വേൾഡ് കപ്പ്മായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.ഞാൻ മത്സരങ്ങൾ ഒന്നും തന്നെ കണ്ടിട്ടില്ല.ഫൈനൽ മാത്രമാണ് കണ്ടത്.അതുതന്നെ കുറച്ച് സമയം മാത്രം കണ്ടു.വിരമിച്ചതിനുശേഷം സ്പോർട്സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കൽ എനിക്ക് അത്യാവശ്യമായിരുന്നു ‘പിക്വെ പറഞ്ഞു.

എഫ്സി ബാഴ്സലോണയിൽ വെച്ചുതന്നെയാണ് പിക്വെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ഒരുപാട് വിവാദങ്ങളും ബുദ്ധിമുട്ടുകളും സംഭവിച്ചിരുന്നു.

Rate this post