ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കിടയിലും കളിക്കാർക്ക് നോമ്പ് തുറക്കാം

പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ ഇനി നോമ്പ് തുറക്കൻ ഇടവേള. റമദാനിൽ നടക്കുന്ന സായാഹ്ന മത്സരങ്ങളിൽ കളിക്കിടെ നോമ്പ് തുറക്കാനായി താത്കാലികമായി കളി നിർത്തിവെക്കും. മാച്ച് ഒഫിഷ്യൽസിന് ഇതിനായുള്ള നിർദ്ദേശം റഫറി ബോഡി നൽകി കഴിഞ്ഞു.

ലിവർപൂളിൻ്റെ മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മെഹ്റസ്, ചെൽസിയുടെ എൻഗോളോ കാൻ്റെ എന്നിങ്ങനെ നിരവധി മുസ്‌ലിം ഫുട്ബോൾ താരങ്ങളാണ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നത്. അവരുടെ വിശ്വാസങ്ങളെ മാനിക്കുന്നതാണ് പ്രീമിയർ ലീഗ് എടുത്ത തീരുമാനം.

റഫറിമാർ കിക്കോഫിനു മുമ്പ് വ്രതമെടുക്കുന്ന കളിക്കാരെ തിരിച്ചറിഞ് നോമ്പു പിറവിക്കുള്ള സമയത്തെ കുറിച്ച് ബോധ്യപ്പെടുത്തും.ടച്ച് ലൈനിന് പുറത്ത് നോമ്പ് തുറക്കാൻ കളിക്കാർക്കുള്ള വെള്ളവും, എനർജി ഡ്രിങ്കും, ലഘു ഭക്ഷണവും ഉണ്ടായിരിക്കും.

മുമ്പ് 2021- ൽ ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിൽ നടന്ന മത്സരത്തിൽ കളിക്കാർക്ക് നോമ്പ് തുറക്കാനായി മത്സരം നിർത്തി വെച്ചിരിന്നു. അതിനാൽ അന്ന് വെസ്ലി ഫൊഫാന, ചെയ്ഗൗ കുയാറ്റെ എന്നീ കളികർക്ക് നോമ്പ് തുറക്കാൻ സാധിച്ചു.

ഫുട്ബോൾ ലോകത്ത് നിന്ന് മികച്ച അഭിപ്രായങ്ങളാണ് പ്രീമിയർ ലീഗിൻ്റെ തീരുമാനത്തിന് വരുന്നത്. ഇത്തവണത്തെ റമദാനിൽ ഇഫ്താർ സംഗമം നടത്തുമെന്ന് കഴിഞ്ഞയാഴ്‌ച്ച പ്രീമിയർ ലീഗ് ക്ലബ് ചെൽസിയും അറിയിച്ചിരുന്നു.

4.2/5 - (5 votes)