‘ആരാധകർക്ക് മുന്നിൽ സെമിഫൈനൽ കളിക്കുന്നത് ഗംഭീര അനുഭവമായിരിക്കും’ : ഇവാൻ വുകോമനോവിച്ച് | Kerala Blasters

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ലീഗ് ഘട്ടം 3-1 ന്റെ മികച്ച വിജയത്തോടെ അവസാനിപ്പിച്ചു.വിജയത്തോടെ പ്ലെ ഓഫിലേക്ക് പ്രവേശിക്കാൻ ഇവാൻ വുകോമാനോവിച്ചിനും സംഘത്തിനും സാധിച്ചു. പരിക്കുകളോട് പൊരുതിയാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനം നേടി പ്ലെ ഓഫിലേക്ക് യോഗ്യത നേടിയത്.പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്സിയാണ്.

ഏപ്രിൽ 19 ന് ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാലാണ് കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് യോഗ്യത ലഭിക്കുക.പക്ഷേ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ്യയെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സ്റ്റേഡിയത്തിൽ വെച്ച്‌ അവരെ പരാജയപെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ സാധിച്ചിട്ടില്ല.സിംഗിൾ ലീഗ് നോക്കൗട്ട് ടൈയിലെ വിജയികൾ ഇരട്ട പാദങ്ങളുള്ള സെമിഫൈനലിലേക്ക് യോഗ്യത നേടും.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിലും ബ്ലാസ്റ്റേഴ്‌സ് വിജയം രുചിച്ചിരുന്നില്ല. സീസണിൻ്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് രണ്ടാം ഘട്ടത്തിൽ തിരിച്ചടിയായത് പരിക്കുകളാണ്. ഇന്നലെ ഹൈദെരാബാദിനെതിരെയുള്ള വിജയം മാറ്റി നിർത്തിയാൽ അവസാന അഞ്ചു മത്സരങ്ങളിൽ ഒരു തവണ സമനില നേടുകയും നാല് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ലീഗിൽ ലഭിച്ച മികച്ച തുടക്കം ഇവാൻ വുകോമാനോവിച്ച് പരിശീലിപ്പിച്ച ടീം പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ ടീമായി മാറുമെന്ന് ഉറപ്പാക്കി.

ഒഡീഷയെ പരാജയപ്പെടുത്തി കൊണ്ട് സെമിയിലേക്ക് യോഗ്യത നേടാം എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ.“ഞങ്ങൾക്ക് സെമി ഫൈനലിലെത്തി ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിഞ്ഞാൽ അത് ഗംഭീരമായിരിക്കും. ഇത് കഠിനമായ ഒരു സീസണാണ്. പരിക്കും സസ്‌പെൻഷനും കാരണം ഞങ്ങൾക്ക് നിരവധി പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു.ഞങ്ങൾക്ക് മികച്ച ഒരു തുടക്കം ഉണ്ടാക്കിയിരുന്നു പക്ഷെ അത് തുടരാൻ സാധിച്ചില്ല.പ്ലെ ഓഫിൽ ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യും ” ഇവാൻ പറഞ്ഞു.

ഒഡിഷയുടെ നിലവിലെ ഫോം അത്ര മികച്ചതല്ല എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്നതാണ്.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒഡീഷ പരാജയപെട്ടു,അവർ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

Rate this post