ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ ജയവുമായി പോർച്ചുഗൽ : ഗോളടിച്ചു കൂട്ടി സ്‌പെയിൻ: അഞ്ചു ഗോൾ വിജയവുമായി ക്രോയേഷ്യ : ചിലിയെ വീഴ്ത്തി ഉറുഗ്വേ

യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌ലോവാക്യയ്‌ക്കെതിരെ എവേ ജയം നേടി പോർച്ചുഗൽ. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫെൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. ഗ്രൂപ്പ് ജെയിൽ അഞ്ചു മൽസരങ്ങളിൽ ആഞ്ഞ് ജയിച്ച പോർച്ചുഗൽ യോഗ്യത മാർക്കിന് അടുത്താണ്.

മത്സരത്തിന്റെ 43 ആം മിനുട്ടിലാണ് 29-ാം ജന്മദിനം ആഘോഷിക്കുന്ന ബ്രൂണോ ഗോൾ നേടിയത്. ഗോൾ നേടുന്നത് വരെ സ്ലോവാക്യയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.ആദ്യ 15 മിനിറ്റിനുള്ളിൽ ഫോർവേഡ് റോബർട്ട് പോളിയേവ്കയും വിംഗർ ലൂക്കാസ് ഹരാസ്‌ലിനും വഴി രണ്ട് മികച്ച അവസരങ്ങൾ സ്ലൊവാക്യയ്‌ക്ക് ലഭിച്ചു.കളി ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോൾ ഹരാസ്‌ലിൻ സ്‌കോറിംഗ് തുറക്കുന്നതിന് അടുത്തെത്തുകയും ചെയ്തു.എന്നാൽ ഫെർണാണ്ടസ് ലീഡ് നൽകിയതിന് ശേഷം പോർച്ചുഗൽ ആധിപത്യം പുലർത്തുകയും കൂടുതൽ ഗോൾ ശ്രമിക്കുകയും ചെയ്‌തെങ്കിലും സ്ലൊവാക്യ ഒരു ഗോളിൽ പരാജയം നിലനിർത്താൻ നന്നായി ശ്രമിച്ചു.

തിങ്കളാഴ്ച ലക്സംബർഗിനെ നേരിടുന്ന പോർച്ചുഗലിന് 15 പോയിന്റുണ്ട് .10 പോയിന്റമായി സ്ലൊവാക്യയും തൊട്ടുപിന്നിൽ.ഐസ്‌ലൻഡിനെ 3-1ന് തോൽപ്പിച്ച ശേഷം മൂന്നാം സ്ഥാനത്തുള്ള ലക്സംബർഗിനും 10 പോയിന്റുണ്ട്.തുടർച്ചയായ മൂന്നാം യൂറോപ്യൻ ഫൈനലിലേക്ക് യോഗ്യത നേടാനാണ് സ്ലോവാക്യയുടെ ശ്രമം.ഒക്‌ടോബർ 13ന് പോർട്ടോയിലാണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നത്.

മറ്റൊരു മത്സരത്തിൽ ക്രോയേഷ്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലാറ്റ്വിയയെ പരാജയപ്പെടുത്തി. ബ്രൂണോ പെറ്റ്‌കോവിച്ച് (3′, 44′)ലൂക്ക ഇവാൻസെക് (13′)ആന്ദ്രെ ക്രാമാരിക് (68′)മരിയോ പസാലിക് (78′) എന്നിവരാണ് ക്രോഷ്യയുടെ ഗോളുകൾ നേടിയത്. മൂന്നു മത്സരങ്ങളിൽ രണ്ടു ജയം നേടിയ ക്രോയേഷ്യ ഏഴു പോയിന്റുമായി ഗ്രൂപ് ഡിയിൽ രണ്ടമസ്ഥാനത്താണ്. 5 മത്സരങ്ങളിൽ നിന്നും 10 പോയിന്റുള്ള തുർക്കിയാണ് ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ തുർക്കിയും അര്മേനിയയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

മറ്റൊരു മത്സരത്തിൽ സ്പെയിൻ ജോർജിയയെ 7-1 ന് തോൽപിച്ചു, ഫോർവേഡ് അൽവാരോ മൊറാറ്റ ഹാട്രിക്ക് നേടി, ബാഴ്‌സലോണ പ്രതിഭ ലാമിൻ യമാൽ സ്‌പെയിനിലെ എക്കാലത്തെയും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര താരവും ഗോൾസ്കോററും ആയി.22-ാം മിനിറ്റിൽ മൊറാട്ട ഹെഡ്ഡറിലൂടെ സ്‌പെയിനിന്റെ ആദ്യ ഗോൾ നേടി.അഞ്ച് മിനിറ്റിന് ശേഷം ജോർജിയ ഡിഫൻഡർ സോളമൻ ക്വിർക്ക്വെലിയ സെൽഫ് ഗോൾ സ്‌പെയിനിന്റെ ലീഡ് രണ്ടാക്കി. 38 ആം മിനുട്ടിൽ ഓൾമോയും 40 ആം മിനുട്ടിൽ മൊറാട്ട യും നേടിയ ഗോളിൽ സ്കോർ 4 -0 ആയി.ഗോൾകീപ്പർ ഉനൈ സിമോണിന്റെ പിഴവിനെത്തുടർന്ന് 49-ാം മിനിറ്റിൽ ഹാഫ്-ടൈം പകരക്കാരനായ ജിയോർജി ചക്‌വെറ്റാഡ്‌സെയിലൂടെ ജോർജിയ ഒരു ഗോൾ മടക്കി.മൊറാട്ടയും പകരക്കാരനായ നിക്കോ വില്യംസും ഉടൻ തന്നെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുമായി സ്‌പെയിനിന്റെ ലീഡ് ഉയർത്തി.74-ാം മിനുട്ടിൽ 16 വയസും 57 ദിവസവും പ്രായമുള്ള തന്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമായി മാറിയ യമൽ ഏഴാം ഗോൾ നേടി, സ്‌പെയിനിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡ് തകർത്തു.മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് സ്‌പെയിൻ.അഞ്ചിൽ അഞ്ചു മത്സരവും ജയിച്ച സ്കോട്ലൻഡ് ആണ് മുന്നിൽ.

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വേ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തി.ഉറുഗ്വേയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാ ക്രൂസ് നേടുന്ന ഇരട്ട ഗോളുകൾക്ക് പുറമേ ഫെഡറികോ വാൽവെർഡ കൂടി ഗോൾ നേടി.വിദാൽ 74 മിനിറ്റിൽ ചിലിക്കായി ഗോൾ മടക്കി.

Rate this post