യൂറോ കപ്പ് ചരിത്രത്തിലെ പോർച്ചുഗൽ-ഫ്രാൻസ് എവർ ഗ്രീൻ ക്ലാസിക് പോരാട്ടം | Euro 2024

യൂറോ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് 2000 യൂറോ കപ്പിൽ ഫ്രാൻസ് പോർച്ചുഗലിന്റെ നേരിട്ടപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.

1998 ൽ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെ ഭൂരിഭഗം താരങ്ങളും അണിനിരന്ന സിദാന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട ഫിഗോയുടെ നേതൃത്വത്തിലുളള പോർച്ചുഗീസ് സുവർണ നിരയെ ബ്രസ്സൽസിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ 48,000 കാണികൾക്ക് മുന്നിൽ സെമിയിൽ നേരിടാനെത്തുമ്പോൾ ആകാഷയോടെയാണ് കാണികൾ കാത്തിരുന്നത്. ചാമ്പ്യൻഷിപ്പിൽ അതുവരെ മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ ഫ്രാൻസിന് വലിയ വെല്ലുവുലിയാവും എന്നുറപ്പു തന്നെയായിരുന്നു.

ഫെർണാണ്ടോ കൂട്ടോ, കോസ്ററിഞ്ഞോ, ഫിഗോ ,റോയി കോസ്റ്റ , ന്യൂനോ ഗോമസ് ,ഫിഗോ , കോസികാവോ എന്നിവരടങ്ങിയ പോർച്ചുഗീസ് ടീമിനെതിരെ സിദാൻ ,ഹെൻറി,അനെൽക, പെറ്റിറ്റ് , വിയേര ,തുറാം , ബ്ലാങ്ക് ഉൾപ്പെടയുള്ള സൂപ്പർ താരങ്ങളുമായാണ് നേരിട്ടത്.സെമിയിൽ പോർചുഗലിനെതിരെ ഇറങ്ങുമ്പോൾ ഫിഗോ സിദാൻ പോരാട്ടമാണ് എല്ലാവരും കാത്തിരുന്നത്. ഫിഗോ vs സിദാൻ ആരാണ് മികച്ചവൻ എന്ന സംവാദം നടക്കുന്ന കാലമായിരുന്നു അത്.മത്സരത്തിൽ സിദാന്റെ നേതൃത്വത്തിൽ ഫ്രാൻസും ഫിഗോയുടെ നേതൃത്വത്തിൽ പോർച്ചുഗലും മുന്നേറി കളിച്ചു.

എന്നാൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് ന്യൂനോ ഗോമസിലൂടെ പോർച്ചുഗൽ മുന്നിലെത്തി . മിഡ്‌ഫീൽഡിലെ സെർജിയോ കോൺസിക്കാവോയുടെ മികവാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ .സമനിലക്കായി ഫ്രാൻസ് ശ്രമിച്ചെങ്കിലും പോർച്ചുഗൽ ഡിഫെൻസ് ഉറച്ചു നിന്നു.സൂപ്പർ താരം സിദാന്റെ മാന്തിക നീക്കങ്ങളും ഹെൻറി അനെൽക കൂട്ടുകെട്ടിന്റെ മുന്നേറ്റങ്ങളെല്ലാം പോർച്ചുഗീസ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.ന്യൂനോ ഗോമസ്, ഫിഗോ ,കോസ്റ്റ ത്രയം നിരന്തരം ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുത്തിന്നു.

രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറി കളിച്ച ഫ്രാൻസ് 51 ആം മിനുട്ടിൽ സമനില പിടിച്ചു.സിദാനിൽ നിന്നും തുടങ്ങിയ പാസിൽ നിന്നും അനെൽകയും ഹെൻ‌റിയും ഒരുമിച്ചുള്ള മുന്നേറ്റത്തിൽ നിന്നും ഹെൻറി ഫ്രാൻസിനെ ഒപ്പമെത്തിച്ചു. ഗോൾ വീണതോടെ സിദാനും സംഘവും കൂടുതൽ മുന്നേറി കളിച്ചെങ്കിലും ഗോൾ മാത്രം വീണില്ല . സിദാൻ നിരന്തരം ജോർജ്ജ് കോസ്റ്റ, കൂട്ടോ സഖ്യത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. മിഡ്ഫീൽഡിൽ നിന്നുള്ള കില്ലർ ബോളുകളിലൂടെ യുവന്റസ് പ്ലേമേക്കർ തന്റെ കഴിവ് തെളിയിച്ചു കൊണ്ടേയിരുന്നു. നിശ്ചിത സമയത്തിൽ പകരക്കാരൻ ജോവ പിന്റോക്ക് പോർച്ചുഗലിന് ഗോൾ നേടാനും ഫ്രാൻസിന് വേണ്ടി തുറാമിനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ലൂയിസ് ഫിഗോയുടെ ഫ്രീ കിക്കിൽ നിന്നും ആബെൽ സേവ്യറിന്റെ മികച്ചൊരു ഹെഡ്ഡർ വളരെ പണിപ്പെട്ടാണ് കീപ്പർ ബർതേസ് തട്ടിയകറ്റിയത്.അധിക സമയത്തിന്റെ ആദ്യ കാലയളവിൽ, ഫ്രാൻസാണ് കൂടുതൽ അപകടകാരിയെന്ന് തോന്നിയത്. സിഡാനെ, ലോറന്റ് ബ്ലാങ്ക് എന്നിവരുടെ ഹെഡ്ഡർ ചാൻസുകൾ ഇരുവരും നഷ്ടപ്പെടുത്തി.എക്സ്ട്രാ ടൈമിന്റെ രണ്ടാം പീരിയഡിന്റെ തുടക്കത്തിൽ ഫിഗോയുടെ പാസിൽ നിന്നും ജാവോ പിന്റോ തൊടുത്ത വലം കാൽ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തു പോയി.

118 ആം മിനുട്ടിൽ ആബെൽ സേവ്യറിന്റെ ഒരു ഹാൻഡ് ബോളിൽ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. വിൽറ്റോടിന്റെ ഷോട്ട് സേവ്യറിന്റെ കയ്യിൽ തട്ടിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽട്ടി ലഭിച്ചത്. പിഴവുകളില്ലാതെ സിദാൻ പന്ത് വലയിലാക്കിയതോടെ ഗോൾഡൻ ഗോളിലൂടെ റോട്ടർഡാമിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസ് സ്ഥാനമുറപ്പിച്ചു. യൂറോകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്.

Rate this post